ബെൽജിയത്തെ തകർത്തു ഓറഞ്ച് പടയോട്ടം

യുഫേഫ നേഷൻസ് ലീഗിൽ ബെൽജിയത്തെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു ഹോളണ്ട്. പന്ത് കൈവശം വക്കുന്നതിൽ ഇരു ടീമുകളും ഒപ്പത്തിന് ഒപ്പം നിന്ന മത്സരത്തിൽ ബെൽജിയത്തിന്റെ ശ്രമങ്ങൾ 2 തവണ ബാറിൽ തട്ടി മടങ്ങി. 2008 നു ശേഷം സ്വന്തം മൈതാനത്ത് ബെൽജിയം നേരിടുന്ന ഏറ്റവും വലിയ പരാജയം ആണ് ഇത്. ആദ്യ പകുതിയിൽ 40 മത്തെ മിനിറ്റിൽ സ്റ്റീവൻ ഡി ജോങിന്റെ പാസിൽ നിന്നു 25 വാർഡ് അകലെ നിന്നു സ്റ്റീവൻ ബെർഗയിൻ ആണ് ഡച്ച് ടീമിന് ആദ്യ ഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിൽ തുടക്കത്തിൽ 51 മത്തെ മിനിറ്റിൽ സ്റ്റീവൻ ബെർഗുയിസിന്റെ പാസിൽ നിന്നു മെമ്പിസ് ഡീപെ ഡച്ച് ടീമിന് രണ്ടാം ഗോളും സമ്മാനിച്ചു.

20220604 034512

തുടർന്ന് 10 മിനിറ്റുകൾക്ക് അകം ഹോളണ്ട് മൂന്നാം ഗോളും കണ്ടത്തി. ഡെയ്‌ലി ബ്ലൈന്റിന്റെ പാസിൽ നിന്നു ഡെൻസൽ ഡുംഫ്രയിസ് ആണ് ഡച്ച് ടീമിന്റെ മൂന്നാം ഗോൾ നേടിയത്. നാലു മിനിറ്റിനു ശേഷം 65 മത്തെ മിനിറ്റിൽ ഡെയ്‌ലി ബ്ലൈന്റിന്റെ പാസിൽ നിന്നു ഹാഫ് വോളിയിലൂടെ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ മെമ്പിസ് ഡീപെ ഹോളണ്ട് ജയം ഉറപ്പിച്ചു. ഈ ഗോളോടെ ഹോളണ്ട് ടീമിന്റെ ഏറ്റവും വലിയ മൂന്നാമത്തെ ഗോൾ വേട്ടക്കാരൻ ആയി മെമ്പിസ്. 77 മത്തെ മിനിറ്റിൽ തിമോത്തി കാസ്റ്റഗനെയുടെ ഗോൾ പക്ഷെ വാറിലൂടെ ഓഫ് സൈഡ് വിളിച്ചു. മത്സരം അവസാനിക്കുന്നതിനു തൊട്ടു മുമ്പ് പക്ഷെ ബെൽജിയം ആശ്വാസ ഗോൾ നേടി. ടോബി ആൽഡർവെയിരൾഡിന്റെ ക്രോസിൽ നിന്നു മിച്ചി ബാത്ഷുവായി ആണ് ബെൽജിയത്തിന്റെ ആശ്വാസ ഗോൾ നേടിയത്. മികച്ച ടീമും ആയി ഇറങ്ങിയ ബെൽജിയത്തെ ഡച്ച് പട മികച്ച പ്രകടനത്തിലൂടെ ഞെട്ടിക്കുക ആയിരുന്നു.

ബെൻസെമ മാജിക്കിന്‌ ശേഷം തിരിച്ചു വന്നു ഫ്രാൻസിനെ ഞെട്ടിച്ചു ഡാനിഷ് പട

യുഫേഫ നേഷൻസ് ലീഗിലെ നിലവിലെ ജേതാക്കളായ ഫ്രാൻസിനെ ആദ്യ മത്സരത്തിൽ വീഴ്ത്തി ഡെന്മാർക്ക്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഫ്രാൻസ് സ്വന്തം മൈതാനത്ത് ഡാനിഷ് പടയോട് തോൽവി വഴങ്ങിയത്. തുടർച്ചയായ 5 ജയങ്ങൾക്ക് ശേഷം ആണ് ഫ്രാൻസ് ഒരു മത്സരം തോൽക്കുന്നത്. ഫ്രാൻസിന് നേരിയ മുൻതൂക്കം ഉണ്ടായിരുന്നു എങ്കിലും ഡെന്മാർക്ക് മികച്ച പ്രകടനം ആണ് ഫ്രാൻസിന് എതിരെ പുറത്ത് എടുത്തത്. ഇരു ടീമുകളും ശ്രമിച്ചു എങ്കിലും ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ഫ്രാൻസ് മത്സരത്തിൽ മുന്നിലെത്തി. 51 മത്തെ മിനിറ്റിൽ എമ്പപ്പെക്ക് പകരക്കാനായി വന്ന ക്രിസ്റ്റഫർ എങ്കുങ്കു നൽകിയ പാസിൽ നിന്നു ഡാനിഷ് പ്രതിരോധ താരങ്ങളെ മാന്ത്രിക ചലനങ്ങളും ആയി ഡ്രിബിൾ ചെയ്തു ഗോൾ നേടിയ കരീം ബെൻസെമ ആണ് ഫ്രാൻസിന് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചത്.

60 മത്തെ മിനിറ്റിൽ കാസ്പർ ഡോൽബർഗിന് പകരക്കാനായി ഇറങ്ങിയ ആന്ദ്രസ് കോർണലിസ് പക്ഷെ ഫ്രഞ്ച് പടയെ ഞെട്ടിക്കുക ആയിരുന്നു പിന്നീട്. 68 മത്തെ മിനിറ്റിൽ ഹോൾബയറിന്റെ പാസിൽ നിന്നു അതുഗ്രൻ ഷോട്ടിലൂടെ ലോറിസിനെ മറികടന്ന കോർണലിസ് ഡെന്മാർക്കിന്‌ സമനില ഗോൾ നൽകി. മിനിറ്റുകൾക്ക് ഉള്ളിൽ കാന്റെയുടെ 25 വാരം അകലെ നിന്നുള്ള ഷോട്ട് ബാറിൽ തട്ടി മടങ്ങിയത് ഫ്രാൻസിന് തിരിച്ചടിയായി. 88 മത്തെ മിനിറ്റിൽ ജോക്വിം മഹലെയുടെ ത്രൂ ബോൾ ഓടിയെടുത്ത കോർണലിസ് മികച്ച ശക്തമായ അടിയിലൂടെ തന്റെ രണ്ടാം ഗോളും നേടി ഡെന്മാർക്കിന്‌ ജയം സമ്മാനിക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ ഫ്രാൻസ് സമനിലക്ക് ശ്രമിച്ചു എങ്കിലും ഡാനിഷ് പ്രതിരോധം പിടിച്ചു നിൽക്കുക ആയിരുന്നു.

നേഷൻസ് ലീഗിൽ സ്ലൊവേനിയയെ തോൽപ്പിച്ചു സ്വീഡൻ

യുഫേഫ നേഷൻസ് ലീഗിൽ സ്ലൊവേനിയയെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു സ്വീഡൻ. പന്ത് കൈവശം വക്കുന്നതിൽ സ്വീഡിഷ് മുൻതൂക്കം കണ്ടെങ്കിലും അവസരങ്ങൾ ഏതാണ്ട് തുല്യമായാണ് ഇരു ടീമുകളും സൃഷ്ടിച്ചത്.

39 മത്തെ മിനിറ്റിൽ വിക്ടർ ക്ലാസനെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട എമിൽ ഫോർസ്ബർഗ് ആണ് സ്വീഡന് മുൻതൂക്കം നൽകിയത്. 88 മത്തെ മിനിറ്റിൽ മറ്റിയാസ്‌ സാൻബർഗിന്റെ പാസിൽ നിന്നു മികച്ച സോളോ ഗോളിലൂടെ ദേജൻ കുലുസെവിസ്കിയാണ് സ്വീഡിഷ് ജയം പൂർത്തിയാക്കിയത്.

ഗോളടി തുടർന്ന് ഹാളണ്ട്, സെർബിയെ വീഴ്ത്തി നോർവെ

രാജ്യത്തിനു ആയി തന്റെ അതുഗ്രൻ ഗോളടി മികവ് തുടർന്ന് പുതിയ മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റനിര താരം എർലിങ് ഹാളണ്ട്. ഹാളണ്ടിന്റെ ഗോളിൽ സെർബിയയെ എതിരില്ലാത്ത ഒരു ഗോളിന് ആണ് നേഷൻസ് ലീഗിൽ നോർവെ വീഴ്ത്തിയത്. കഴിഞ്ഞ 6 മത്സരങ്ങളിൽ നിന്നു രാജ്യത്തിനു ആയി ഹാളണ്ട് നേടുന്ന ഒമ്പതാം ഗോൾ ആയിരുന്നു ഇത്.

സെർബിയയുടെ ആധിപത്യം കണ്ട മത്സരത്തിൽ ആദ്യ പകുതിയിൽ 26 മത്തെ മിനിറ്റിൽ ആണ് വിജയഗോൾ പിറന്നത്. ഒഡഗാർഡ് ഒരുക്കിയ അവസരത്തിൽ മാർകസ് പെഡർസന്റെ പാസിൽ നിന്നു ഇടത് കാലൻ അടിയിലൂടെ ആയിരുന്നു ഹാളണ്ട് നോർവെക്ക് ജയം സമ്മാനിച്ചത്.

സ്വിസ് പടയെ മറികടന്നു ചെക് റിപ്പബ്ലിക്

യുഫേഫ നേഷൻസ് ലീഗിൽ സ്വിറ്റ്സർലാന്റിനെ തോൽപ്പിച്ചു ചെക് റിപ്പബ്ലിക്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ചെക് റിപ്പബ്ലിക്കിന്റെ ജയം. പന്ത് കൈവശം വക്കുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും സ്വിസ് ടീമിന് ആയിരുന്നു മുൻതൂക്കം. 11 മത്തെ മിനിറ്റിൽ ഒരു ത്രോ പ്രതിരോധിക്കുന്നതിനു ഇടയിൽ സ്വിസ് പ്രതിരോധ താരങ്ങൾ വമ്പൻ അബദ്ധം കാണിച്ചപ്പോൾ യാൻ കുച്റ്റ അനായാസം ഗോൾ കണ്ടത്തി.

രാജ്യത്തിനു ആയുള്ള ആദ്യ ഗോൾ ആയിരുന്നു ഇത് യാൻ കുച്റ്റക്ക് ഇത്. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് നോഹ ഒകഫോറിലൂടെ എന്നാൽ സ്വിസ് ടീം സമനില കണ്ടത്തി. എന്നാൽ രണ്ടാം പകുതിയിൽ ചെക് റിപ്പബ്ലിക് വിജയഗോൾ കണ്ടത്തി. 58 മത്തെ മിനിറ്റിൽ ജിബ്രിൽ സോയുടെ സെൽഫ് ഗോൾ ആണ് സ്വിസ് ടീമിന് വിനയായത്.

സ്പെയിനിനോട് സമനില പിടിച്ചു പോർച്ചുഗൽ

യുഫേഫ നേഷൻസ് ലീഗിൽ സ്‌പെയിൻ പോർച്ചുഗൽ മത്സരം സമനിലയിൽ. പന്ത് കൈവശം വക്കുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും സ്പാനിഷ് മുൻതൂക്കം കണ്ട മത്സരത്തിൽ 25 മത്തെ മിനിറ്റിൽ അൽവാരോ മൊറാറ്റയിലൂടെ സ്‌പെയിൻ മുൻതൂക്കം കണ്ടത്തി. മികച്ച പ്രത്യാക്രമണത്തിൽ പാബ്ലോ സറാബിയയുടെ പാസിൽ നിന്നായിരുന്നു മൊറാറ്റയുടെ ഗോൾ.

രണ്ടാം പകുതിയിൽ സമനില ഗോൾ നേടാനുള്ള പോർച്ചുഗീസ് ശ്രമങ്ങൾ 82 മത്തെ മിനിറ്റിൽ ഫലം കണ്ടു. ജോ കാൻസാലോയുടെ ക്രോസിൽ നിന്നു വോളിയിലൂടെ പകരക്കാനായി ഇറങ്ങിയ റികാർഡോ ഹോർത്തയാണ് പോർച്ചുഗല്ലിന്റെ സമനില ഗോൾ നേടിയത്. 7 വർഷം മുമ്പ് ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച താരത്തിന്റെ പോർച്ചുഗല്ലിനു ആയുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്. അവസാന നിമിഷം സ്‌പെയിനിനു ആയി മത്സരം ജയിക്കാൻ സുവർണ അവസരം ജോർഡി ആൽബക്ക് ലഭിച്ചു എങ്കിലും താരത്തിന് അത് മുതലാക്കാൻ ആയില്ല.

നേഷൻസ് കപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, ബോവനും ജസ്റ്റിനും ആദ്യമായി ഇംഗ്ലണ്ട് ടീമിൽ

നേഷൻസ് കപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പരിശീലകൻ സൗത്ത്ഗേറ്റ് പ്രഖ്യാപിച്ചു. 27 അംഗ ടീമിനെയാണ് സൗത്ത്ഗേറ്റ് പ്രഖ്യാപിച്ചത്. ഈ സീസണിൽ വെസ്റ്റ്ഹാമിന്‌ വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ജറോഡ് ബോവനും ലെസ്റ്റർ സിറ്റി താരം ജെയിംസ് ജസ്റ്റിനും ആദ്യമായി ഇംഗ്ലണ്ട് ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്. ഹംഗറി, ജർമനി, ഇറ്റലി എന്നിവർക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ നേഷൻസ് ലീഗ് മത്സരങ്ങൾ. ഈ സീസണിൽ വെസ്റ്റ്ഹാമിന്‌ വേണ്ടി ബോവൻ 18 ഗോളുകളും 13 അസിസ്റ്റും സ്വന്തമാക്കിയിരുന്നു. തുടർന്നാണ് താരത്തിന് ആദ്യമായി ഇംഗ്ലണ്ട് ദേശീയ ടീമിൽ ഇടം ലഭിച്ചത്.

സെരി എയിൽ മികച്ച പ്രകടനം പുറത്തെടുത്ത എസി മിലൻ താരം ഫികയോ ടോമോറിയും റോമാ താരം ടാമി അബ്രാഹാമും ഇംഗ്ലണ്ട് ടീമിൽ ഇടം നേടിയിട്ടുണ്ട്. അതെ സമയം ലിവർപൂൾ താരം ജോർദാൻ ഹെൻഡേഴ്സന് ടീമിൽ അവസരം ലഭിച്ചിട്ടില്ല. ലിവർപൂളിന്റെ കൂടെ കൂടുതൽ മത്സരങ്ങൾ കളിച്ചത് കണക്കിലെടുത്താണ് ഹെൻഡേഴ്സണെ ടീമിൽ ഉൾപെടുത്താതിരുന്നത്.

England squad

Goalkeepers: Jordan Pickford, Nick Pope, Aaron Ramsdale.

Defenders: Trent Alexander-Arnold, Conor Coady, Marc Guehi, Reece James, James Justin, Harry Maguire, John Stones, Fikayo Tomori, Kieran Tripper, Kyle Walker, Ben White.

Midfielders: Jude Bellingham, Conor Gallagher, Mason Mount, Kalvin Phillips, Declan Rice, James Ward-Prowse.

Forwards: Tammy Abraham, Jarrod Bowen, Phil Foden, Jack Grealish, Harry Kane, Bukayo Saka, Raheem Sterling.

യുവേഫ നേഷൻസ് ലീഗ് കിരീടമുയർത്തി ഫ്രാൻസ് !

യുവേഫ നേഷൻസ് ലീഗ് കിരീടമുയർത്തി ഫ്രാൻസ്. ഇന്ന് നടന്ന ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്പെയിനെ പരാജയപ്പെടുത്തിയാണ് ഫ്രാൻസ് നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്. സെമിയിലെ പോലെ തന്നെ വമ്പൻ തിരിച്ച് വരവിലൂടെയാണ് ആവേശോജ്വലമായ മത്സരത്തിൽ ഫ്രാൻസ് ജയം പിടിച്ചെടുത്തത്. സ്പെയിന് വേണ്ടി ഒയർസബാൾ ഗോളടിച്ചപ്പോൾ കെരിം ബെൻസിമയും എംബപ്പെയുമാണ് ഫ്രാൻസിനായി ഗോളടിച്ചത്. യൂറോ കപ്പിലെ തിരിച്ചടിയിൽ നിന്നും പാഠമുൾക്കൊണ്ട ഫ്രാൻസ് മികച്ച ജയമാണ് ഇന്ന് നേടിയത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കളിയിലെ‌ മൂന്ന് ഗോളുകളും പിറന്നത്. സെർജിയോ ബുസ്കെറ്റ്സിൽ നിന്നും ത്രൂ ബോൾ സ്വീകരിച്ച ഒയർസബാൾ ഫ്രാൻസിന്റെ വലയിലേക്കടിച്ചു കയറ്റി. മത്സരം സ്പെയിനിനോടൊപ്പം എന്ന് തോന്നിച്ചതിന് പിന്നാലെ കെരീം ബെൻസിമയുടെ ഗോളിൽ ഫ്രാൻസ് സമനില നേടി. ഗോളിന് വഴിയൊരുക്കിയത് കൈലിയൻ എംബപ്പെയായിരുന്നു. കളിയുടെ തുടക്കത്തിൽ താളം കണ്ടെത്താനായി വിഷമിച്ച എംബപ്പെ പിന്നീട് കളിയുടെ ചുക്കാൻ പിടിച്ച കാഴ്ച്ചയായിരുന്നു. സ്പാനിഷ് ഗോൾ കീപ്പറുടെ കീഴിലുടെ എംബപ്പെ ഫ്രാൻസിന്റെ വിജയ ഗോളും നേടി. സ്പാനിഷ് താരങ്ങളുടെ ഓഫ് സൈട് പ്രതിഷേധത്തിനൊടുവിലായിരുന്നു റഫറി ഗോളനുവധിച്ചത്. 2018 ലോകകപ്പിന് ശേഷം ഒരു കിരീടം കൂടെ സ്വന്തമാക്കാൻ ദെഷാംസിനും സംഘത്തിനുമായി. ലോകകപ്പും യുറോയും നേഷൻസ് ലീഗും നേടുന്ന ആദ്യ രാജ്യമായും മാറി ഫ്രാൻസ്.

ബെൽജിയം വീണ്ടും വീണു, ഇറ്റലിക്ക് യുവേഫ നാഷൺസ് ലീഗിലെ മൂന്നാം സ്ഥാനം

ബെൽജിയത്തിനെ പരാജയപ്പെടുത്തി കൊണ്ട് ഇറ്റലി യുവേഫ നാഷൺസ് ലീഗിലെ മൂന്നാം സ്ഥാനം സ്വന്തമാക്കി. ഇന്ന് നടന്ന ലൂസേഴ്സ് ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുക്കാണ് ഇറ്റലി വിജയിച്ചത്‌. പ്രധാന താരങ്ങളിൽ പലരും ഇല്ലാതെയാണ് ബെൽജിയം ഇന്ന് ഇറങ്ങിയത്. ലുകാകുവും ഹസാർഡും ഒന്നും ഇന്ന് ഉണ്ടായിരുന്നില്ല. 2016ന് ശേഷം ആദ്യമായാണ് ബെൽജിയം തുടർച്ചയായി രണ്ട് മത്സരത്തിൽ പരാജയപ്പെടുന്നത്.

ഇന്ന് 46ആം മിനുട്ടിൽ ബരേയ ആണ് ഇറ്റലിക്ക് ലീഡ് നൽകിയത്. 65ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ബെറാഡി ഇറ്റലിയുടെ ലീഡ് ഇരട്ടിയാക്കി‌. ഡി കെറ്റലരെ അവസാനം ഒരു ഗോൾ മടക്കി എങ്കിലും ബെൽജിയത്തിന് പരാജയം ഒഴിവാക്കാൻ ആയില്ല.

നാഷൺസ് ലീഗ് കിരീടം തേടി ഇന്ന് സ്പെയിനും ഫ്രാൻസും നേർക്കുനേർ

രണ്ടാമത് യുവേഫ നാഷൺസ് ലീഗ് ഫൈനലിൽ ഇന്ന് സ്പെയിനും ഫ്രാൻസും നേർക്കുനേർ വരും. ഇന്ന് രാത്രി 12.15ന് നടക്കുന്ന മത്സരം സോണി നെറ്റ്വർക്കിൽ തത്സമയം കാണാൻ. ഇരു ടീമുകളും സെമി ഫൈനലിൽ മികച്ച വിജയങ്ങൾ നേടിക്കൊണ്ടാണ് വരുന്നത്. രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം തിരിച്ചടിച്ച് ബെൽജിയത്തെ തോൽപ്പിച്ചാണ് ഫ്രാബ്സ് ഫൈനലിൽ എത്തിയത്. കോവിഡ് കാരണം ഫ്രാൻസിനൊപ്പം മധ്യനിര താരം റാബിയോ ഇന്ന് ഉണ്ടാകില്ല. 2018 ലോകകപ്പിന് ശേഷം ഒരു കിരീടം കൂടെ സ്വന്തമാക്കാൻ ആകും ദെഷാംസും ടീമും ഇന്ന് ലക്ഷ്യമിടുന്നത്.

അപരാജിതരായി മുന്നേറുക ആയുരുന്നു ഇറ്റലിയെ ഒരു മാസ്റ്റർ ക്ലാസ് ടാക്ടിക്സിലൂടെ വീഴ്ത്തിയാണ് സ്പെയിൻ ഫൈനലിൽ എത്തിയത്. ലൂയിസ് എൻറികെയുടെ കീഴിൽ സ്പെയിൻ സമീപ കാലത്ത് നടത്തിയ പ്രകടനങ്ങൾക്ക് ഉള്ള അംഗീകാരമാണ് ഈ ഫൈനൽ. കിരീടം നേടുക ആണെങ്കിൽ സ്പെയിനിന്റെ പുതിയ തലമുറ ഫുട്ബോൾ ലോകൻ ഭരിക്കാൻ വീണ്ടും തയ്യാറായി എന്ന പ്രഖ്യാപനം കൂടിയാകും. ഇന്ന് വൈകിട്ട് നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ബെൽജിയം ഇറ്റലിയെയും നേരിടും.

നാഷൺസ് ലീഗ് സെമിയിൽ മൂന്ന് ലോകകപ്പ് ചാമ്പ്യന്മാരും പിന്നെ ബെൽജിയവും

നാഷൺസ് ലീഗ് സെമി ഫൈനൽ ടീമുകൾ തീരുമാനമായി. ഇന്നലെ നടന്ന മത്സരങ്ങളോടെയാണ് നാഷൺസ് ലീഗിലെ സെമി ഫൈനലിലെ നാലു ടീമുകളും തീരുമാനം ആയത്. ഇറ്റലി, ബെൽജിയം, ഫ്രാൻസ്, സ്പെയിൻ എന്നിവരാണ് സെമി ഫൈനലിൽ നേർക്കുനേർ വരിക. 2006ലെ ലോകകപ്പ് ജയിച്ച ടീമായ ഇറ്റലി, 2010ലെ ലോകകപ്പ് ജയിച്ച സ്പെയിൻ, 2018ലെ ലോകകപ്പ് ജയിച്ച ഫ്രാൻസ് എന്നിവർക്ക് ഒപ്പം ആണ് ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം ഉള്ളത്.

നാലു ഗ്രൂപ്പിലും ആധിപത്യം പുലർത്തി കൊണ്ടാണ് ഈ നാലു ടീമുകളും സെമിയിലേക്ക് മാർച്ച് ചെയ്തത്. ആര് സെമിയിൽ പരസ്പരം ഏറ്റുമുട്ടും എന്നത് ഡിസംബർ 3ന് നടക്കുന്ന നറുക്കിൽ തീരുമാനമാകും. 2021 ഒക്ടോബറിൽ ഇറ്റലിയിൽ വെച്ചാകും നാഷൺസ് ലീഗ് ഫൈനലുകൾ നടക്കുക. യൂറോ കപ്പ് ഉള്ളത് കൊണ്ടാണ് നാഷൺസ് ലീഗ് ഫൈനലുകൾ നടക്കാൻ ഇത്ര വൈകുന്നത്.

ഡെന്മാർക്കിനെയും വീഴ്ത്തി ബെൽജിയം സെമി ഫൈനൽ ഉറപ്പിച്ചു

ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം നാഷൺസ് ലീഗ് സെമി ഫൈനൽ ഉറപ്പിച്ചു. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ഡെന്മാർക്കിനെ തോൽപ്പിച്ച് ആണ് മാർട്ടിനെസിന്റെ ടീം സെമി ഉറപ്പിച്ചത്. ഇന്നലെ പരാജയപ്പെട്ടിരുന്നു എങ്കിൽ ഡെന്മാർക്ക് ആയേനെ അവസാന നാലിൽ എത്തുന്നത്. ആവേശകരാമായിരുന്ന മത്സരം 4-2 എന്ന സ്കോറിനാണ് ബെൽജിയം ജയിച്ചത്. ഇരട്ട ഗോളുകളുമായി ലുകാകു ആണ് വിജയശില്പി ആയത്.

മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ ബെൽജിയം ലീഡ് എടുത്തു. ഗംഭീര ഫോമിൽ കളിക്കുന്ന യൂറി ടെലമൻസിന്റെ വക ആയിരുന്നു ആദ്യ ഗോൾ. പക്ഷെ 17ആം മിനുട്ടിൽ വിൻഡിലൂടെ ഗോളിലൂടെ തിരിച്ചടിച്ച് ബെൽജിയത്തെ സമ്മർദ്ദത്തിലാക്കാൻ ഡെന്മാർക്കിനായി. പക്ഷെ രണ്ടാം പകുതിയിൽ 57 ആം മിനുട്ടിലും 69ആം മിനുട്ടിലും വല കുലുക്കി കൊണ്ട് ലുകാകു മത്സരം ബെൽജിയത്തിന്റേതാക്കി മാറ്റി.

87ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ ഡെന്മാർക്കിന് രണ്ടാം ഗോൾ നൽകി എങ്കിലും പിന്നാലെ ഡിബ്രുയിനുലൂടെ നാലാം ഗോൾ നേടി ബെൽജിയം മൂന്ന് പോയിന്റും ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചു. ബെൽജിയം 15 പോയിന്റുമായും ഡെന്മാർക്ക് 10 പോയിന്റുമായാണ് ഗ്രൂപ്പ് മത്സരങ്ങൾ അവസാനിപ്പിച്ചത്. ബെൽജിയം, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നിവരാണ് നാഷൺസ് ലീഗിന്റെ സെമിയിൽ എത്തിയിരിക്കുന്നത്.

Exit mobile version