നാഷൺസ് ലീഗ് കിരീടം തേടി ഇന്ന് സ്പെയിനും ഫ്രാൻസും നേർക്കുനേർ

Img 20211010 110743

രണ്ടാമത് യുവേഫ നാഷൺസ് ലീഗ് ഫൈനലിൽ ഇന്ന് സ്പെയിനും ഫ്രാൻസും നേർക്കുനേർ വരും. ഇന്ന് രാത്രി 12.15ന് നടക്കുന്ന മത്സരം സോണി നെറ്റ്വർക്കിൽ തത്സമയം കാണാൻ. ഇരു ടീമുകളും സെമി ഫൈനലിൽ മികച്ച വിജയങ്ങൾ നേടിക്കൊണ്ടാണ് വരുന്നത്. രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം തിരിച്ചടിച്ച് ബെൽജിയത്തെ തോൽപ്പിച്ചാണ് ഫ്രാബ്സ് ഫൈനലിൽ എത്തിയത്. കോവിഡ് കാരണം ഫ്രാൻസിനൊപ്പം മധ്യനിര താരം റാബിയോ ഇന്ന് ഉണ്ടാകില്ല. 2018 ലോകകപ്പിന് ശേഷം ഒരു കിരീടം കൂടെ സ്വന്തമാക്കാൻ ആകും ദെഷാംസും ടീമും ഇന്ന് ലക്ഷ്യമിടുന്നത്.

അപരാജിതരായി മുന്നേറുക ആയുരുന്നു ഇറ്റലിയെ ഒരു മാസ്റ്റർ ക്ലാസ് ടാക്ടിക്സിലൂടെ വീഴ്ത്തിയാണ് സ്പെയിൻ ഫൈനലിൽ എത്തിയത്. ലൂയിസ് എൻറികെയുടെ കീഴിൽ സ്പെയിൻ സമീപ കാലത്ത് നടത്തിയ പ്രകടനങ്ങൾക്ക് ഉള്ള അംഗീകാരമാണ് ഈ ഫൈനൽ. കിരീടം നേടുക ആണെങ്കിൽ സ്പെയിനിന്റെ പുതിയ തലമുറ ഫുട്ബോൾ ലോകൻ ഭരിക്കാൻ വീണ്ടും തയ്യാറായി എന്ന പ്രഖ്യാപനം കൂടിയാകും. ഇന്ന് വൈകിട്ട് നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ബെൽജിയം ഇറ്റലിയെയും നേരിടും.

Previous articleഹസാർഡും ലുകാകുവും ഇറ്റലിക്ക് എതിരെ കളിക്കില്ല
Next articleനാഷണൽ ക്രിക്കറ്റ് അക്കാഡമിയുടെ ചീഫ് ഫിസിയോതെറാപ്പിസ്റ്റ് രാജി വെച്ചു