ഇരട്ടഗോളുകളും ആയി ലുക്കാക്കു, ഐസ്ലാന്റിനെ വീഴ്‌ത്തി ബെൽജിയം

20201015 030138
- Advertisement -

നേഷൻസ്‌ ലീഗിൽ വിജയവഴിയിലേക്ക് തിരിച്ചു വന്നു ബെൽജിയം. കഴിഞ്ഞ കളിയിൽ ഇംഗ്ലണ്ടിനോട് തോൽവി വഴങ്ങിയ അവർ ഇത്തവണ ഐസ്ലാന്റിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. റോമലു ലുക്കാക്കുവിന്റെ ഇരട്ടഗോളുകൾ ആണ് ലോക ഒന്നാം നമ്പർ ടീമിന് ജയം സമ്മാനിച്ചത്. മത്സരത്തിൽ വലിയ ആധിപത്യം നേടിയ ബെൽജിയം ഒമ്പതാം മിനിറ്റിൽ തന്നെ മുന്നിലെത്തി. ലുക്കാക്കുവിന്റെ ഇടൻകാലൻ അടി അവർക്ക് ലീഡ് സമ്മാനിച്ചു.

17 മത്തെ മിനിറ്റിൽ സെവർസനിലൂടെ മത്സരത്തിലേക്ക് ഐസ്ലാന്റ് തിരിച്ചു വന്നു. എന്നാൽ 37 മത്തെ മിനിറ്റിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ലുക്കാക്കു ബെൽജിയത്തിനു നിർണായക ജയം സമ്മാനിച്ചു. കഴിഞ്ഞ 44 മത്സരങ്ങളിൽ നിന്നു രാജ്യത്തിനായി ലുക്കാക്കു നേടിയ 43 മത്തെ ഗോൾ ആയിരുന്നു ഇത്. ഇംഗ്ലണ്ട് ഡെൻമാർക്കിനോട് തോൽവി വഴങ്ങിയതോടെ ജയത്തോടെ ബെൽജിയം പൂൾ എയിൽ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്ത് എത്തി. ഇത് വരെ ഗ്രൂപ്പിൽ ജയം കാണാൻ ആവാത്ത ഐസ്ലാന്റ് ഗ്രൂപ്പിൽ അവസാനക്കാർ ആണ്.

Advertisement