നേഷൻസ്‌ ലീഗ് ഫ്രാൻസ് പോർച്ചുഗൽ മത്സരം ഗോൾരഹിത സമനിലയിൽ

20201012 022010
- Advertisement -

നേഷൻസ്‌ ലീഗിൽ പൂൾ എയിൽ ഗ്രൂപ്പ് സിയിലെ കരുത്തരുടെ പോരാട്ടം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ലോക ജേതാക്കൾ ആയ ഫ്രാൻസും യൂറോപ്യൻ, നേഷൻസ്‌ ലീഗ് ജേതാക്കൾ ആയ പോർച്ചുഗലും ഫ്രാൻസിൽ നേർക്കുനേർ വന്നപ്പോൾ ആവേശകരമായ മത്സരം പ്രതീക്ഷിച്ച ആരാധകർക്ക് നിരാശ നൽകുന്ന മത്സരം ആയിരുന്നു ഇത്. മത്സരത്തിൽ ഏതാണ്ട് ഇരു ടീമുകളും ഏതാണ്ട് എല്ലാ നിലയിലും തുല്യത പുലർത്തി.

കൂടുതൽ അപകരമായ അവസരങ്ങൾ പോർച്ചുഗൽ ആണ് തുറന്നത്. ആദ്യ പകുതിയിൽ റൊണാൾഡോയുടെ ശ്രമം തടഞ്ഞ ലൂക്കാസ് ഹെർണാണ്ടസും, രണ്ടാം പകുതിയിൽ റൊണാൾഡോയുടെ ഷോട്ട് തട്ടിയകറ്റിയ ലോറിസും ഫ്രാൻസിന് സമനില സമ്മാനിച്ചു. മറുവശത്ത് ഫ്രാൻസിന് വലിയ അവസരങ്ങൾ തുറക്കാൻ ആയില്ല. വർഷങ്ങൾക്ക് ശേഷം ആണ് ഫ്രാൻസിന് സ്വന്തം മൈതാനത്ത് ഗോളടിക്കാൻ സാധിക്കാതെ വരുന്നത്. ഗ്രൂപ്പ് സിയിൽ നിലവിൽ മൂന്നു മത്സരങ്ങൾക്ക് ശേഷം തുല്യ പോയിന്റുകൾ ആണെങ്കിലും ഗോൾ വ്യത്യാസം കൂടുതലുള്ള പോർച്ചുഗൽ ആണ് ഗ്രൂപ്പിൽ ഒന്നാമത്.

Advertisement