നേഷൻസ്‌ ലീഗിൽ ഒന്നാം റാങ്ക് ടീമായ ബെൽജിയത്തെ വീഴ്‌ത്തി ഇംഗ്ലീഷ് പട

20201012 012101
- Advertisement -

യുഫേഫ നേഷൻസ്‌ ലീഗിൽ ലോക ഒന്നാം നമ്പർ ടീമായ ബെൽജിയത്തെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു കരുത്ത് കാട്ടി ഇംഗ്ലണ്ട്. ആദ്യം ഗോൾ വഴങ്ങിയ ശേഷം തിരിച്ചു വന്നാണ് ഇംഗ്ലണ്ട് ജയം പിടിച്ചത്. 16 മത്തെ മിനിറ്റിൽ റോമലു ലൂക്കാക്കുവിന്റെ പെനാൽട്ടിയിലൂടെ ബെൽജിയം ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. എന്നാൽ 39 മിനിറ്റിൽ റാഷ്ഫോർഡിന്റെ പെനാൽട്ടി ഇംഗ്ലണ്ടിന് സമനില ഗോൾ സമ്മാനിച്ചു.

രണ്ടാം പകുതിയിൽ 64 മത്തെ മിനിറ്റിൽ ട്രിപ്പിയറിന്റെ പാസിൽ നിന്നു മേസൻ മൗണ്ട് ആണ് ഇംഗ്ലണ്ടിന് വിജയഗോൾ സമ്മാനിച്ചത്. ഏതാണ്ട് വിരസമായ മത്സരത്തിൽ ഇരു ടീമുകളും ഏതാണ്ട് തുല്യരായിരുന്നു. നേഷൻസ്‌ ലീഗ് പൂൾ എയിലെ ബി ഗ്രൂപ്പിൽ ഇംഗ്ലണ്ട് ബെൽജിയത്തെ മറികടന്നു ഒന്നാമത് എത്തി.

Advertisement