“മെസ്സി ഒരു ടീം പ്ലയർ അല്ല”

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ വിമർശിച്ച് ഡച്ച് പരിശീലകൻ വാൻ ഹാൽ. മെസ്സിയെ തനിക്ക് ഇഷ്ടമാണ്, മെസ്സി ഈ ലോകത്തെ മികച്ച താരങ്ങളിൽ ഒന്നുമാണ്. എന്നാൽ മെസ്സി ഒരു ടീം പ്ലയർ അല്ല എൻ വാൻ ഹാൽ പറഞ്ഞു‌. നിങ്ങളൊക്കെ ലോകത്തെ മികച്ച താരമെന്ന് വാഴ്ത്തുന്ന മെസ്സിക്ക് എന്തുകൊണ്ട് യൂറോപ്യൻ കിരീടമായ ചാമ്പ്യൻസ് ലീഗ് നേടാൻ ആവുന്നില്ല എന്ന് വാൻ ഹാൽ ചോദിച്ചു.

ബാഴ്സലോണ മെസ്സിയുടെ മികവ് കൊണ്ട് എത്ര ചാമ്പ്യൻസ് ലീഗ് കിരീടം നേടി എന്നും വാൻ ഹാൽ ചോദിക്കുന്നു. മെസ്സി സ്വയം ചോദിക്കണം താൻ എന്ത് കൊണ്ട് അവസാന കുറേ കാലമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നില്ല എന്നും വാൻ ഹാൽ പറഞ്ഞു.