ബെൽജിയത്തോട് ഇംഗ്ലണ്ട് തോറ്റു, നാഷൺസ് ലീഗ് പ്രതീക്ഷകൾ അവസാനിക്കുന്നു

സൗത്ഗേറ്റിന്റെ ഇംഗ്ലണ്ടിന് ഇന്നലെ ഒരു വലിയ പരാജയം തന്നെ നേരിടേണ്ടി വന്നിരിക്കുകയാണ്. ഇന്നലെ ലോക ഒന്നാം നമ്പർ ടീമായ ബെൽജിയത്തെ നേരിട്ട ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയമാണ് ഇന്നലെ ഏറ്റു വാങ്ങിയത്. ആദ്യ 23 മിനുട്ടിൽ തന്നെ ഇംഗ്ലണ്ട് രണ്ട് ഗോളുകൾക്ക് പിറകിലായിരുന്നു. 10ആം മിനുട്ടിൽ യൂറി ടെലമെൻസ് ആണ് ബെൽജിയത്തിനായി ലീഡ് നൽകിയത്.

അധികം താമസിയാതെ 23ആം മിനുട്ടിൽ മെർടൻസിലൂടെ ബെൽജിയം ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരികെ വരാൻ ശ്രമങ്ങൾ നടത്തി എങ്കിലും ബെൽജിയം ഡിഫൻസിനെ മറികടക്കാൻ അവർക്കായില്ല. ഇന്നലത്തെ സൗത്ഗേറ്റിന്റെ ടീം സെലക്ഷനും ഇംഗ്ലീഷ് ആരാധകർക്ക് നിരാശ നൽകുന്നതായിരുന്നു. ഈ തോൽവി ഇംഗ്ലണ്ടിന്റെ നാഷൺസ് ലീഗ് ഫൈനലുകളിലേക്ക് എത്താമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ്‌. ഇപ്പോൾ 7 പോയുന്റുമായി മൂന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട് ഉള്ളത്. 12 പോയിന്റുമായി ബെൽജിയം ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നു.

Exit mobile version