ഇന്നത്തെ ഐ എസ് എൽ മത്സരം നിയന്ത്രിക്കാൻ റഫറി മലപ്പുറത്ത് നിന്ന്

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് ചെന്നൈയിൻ എഫ് സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും നേർക്കുനേർ വരുമ്പോൾ മലയാളികൾക്കും അഭിമാനിക്കാനുള്ള വകുപ്പുണ്ട്. കളത്തിൽ ഇരു ടീമുകൾക്കുമായി ഇറങ്ങുന്ന മലയാളി താരങ്ങൾ മാത്രമല്ല മലയാളികളുടെ അഭിമാനം. ഒപ്പം കളി നിയന്ത്രിക്കാൻ ഇറങ്ങുന്ന ഒരു മലപ്പുറം സ്വദേശിയും മലയാളത്തിന്റെ യശസ്സ് ഇന്ന് ഉയർത്തും.

മലപ്പുറം പാണ്ടിക്കാട് സ്വദേശി വി പി എ നാസറാണ് ഇന്ന് ചെന്നൈയിനും നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള മത്സരത്തിൽ റഫറി ആയി എത്തുന്നത്. ഈ ഐ എസ് എല്ലിലെ നാസറിന്റെ ആദ്യ മത്സരമാണ് ഇത്. കഴിഞ്ഞ സീസണിൽ എഫ് സി ഗോവയും പൂനെ സിറ്റിയും തമ്മിൽ നടന്ന മത്സരങ്ങൾ ഉൾപ്പെടെ നാസർ റഫറി ആയി എത്തിയിരുന്നു.

ഐ ലീഗിലും വർഷങ്ങളായി വി പി എ നാസറിന്റെ സാന്നിദ്ധ്യം ഉണ്ട്. ഇന്ന് കളത്തിലും മലയാളി താരങ്ങൾ ഉണ്ടാകും. ചെന്നൈയിൻ നിരയിൽ മുഹമ്മദ് റാഫിയും ഷാഹിൻലാലും ഇറങ്ങുമോ എന്ന് ഉറപ്പില്ലാ എങ്കിലും നോർത്ത് ഈസ്റ്റ് നിരയിൽ മലയാളികളായ ഹക്കുവിം രഹ്നേഷും ആദ്യ ഇലവനിൽ തന്നെ ഇറങ്ങും എന്നത് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement