
എസി മിലാനും നാപോളിക്ക് മുന്നിൽ വീണതോടെ ഇറ്റാലിയൻ ലീഗിലെ ഒന്നാം സ്ഥാനം 14ആം റൗണ്ടിലേക്ക് കടക്കുമ്പോഴും നാപോളിയുടെ കയ്യിൽ തന്നെ ഭദ്രമായിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ ചീവിയോയോട് സമനില വഴങ്ങിയതിന്റെ ക്ഷീണം നാപോളി തകർപ്പൻ പ്രകടനത്തോടെ ആണ് തീർത്തത്. എ സി മിലാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്നലെ നാപോളി പരാജയപ്പെടുത്തിയത്.
നാപോളിക്കു വേണ്ടി ഇൻസൈനും സിയലെൻസ്കിയും ആണ് ലക്ഷ്യം കണ്ടത്. ഇൻസൈനിയുടെ മിലാനെതിരെയുള്ള ആറാം ഗോളായിരുന്നു ഇത്. ഇറ്റാലിയൻ ലീഗിലെ വേറൊരു ടീമിനെതിരെയും ഇൻസൈനി ഇത്രയും ഗോൾ നേടിയിട്ടില്ല. ഇന്നത്തെ ജയത്തോടെ ലീഗിൽ 25 മത്സരങ്ങക്കായി നാപോളി പരാജയം അറിഞ്ഞിട്ട്. അവസാന 40 സീരി എ മത്സരങ്ങളിൽ ആകെ ഒരു പരാജയമെ നാപോളിക്ക് ഉള്ളൂ.
ഇന്നലത്തെ ജയത്തോടെ ലീഗ് ടേബിളിൽ 35 പോയന്റായി നാപോളിക്ക്. ഒരു മത്സരം കുറവ് കളിച്ച യുവന്റസ് 32 പോയന്റുമായി പിറകിലുണ്ട്. റോമയാണ് മൂന്നാമത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial