നാഗ്പൂരിൽ എഫ് സി തൃശ്ശൂർ സെമി ഫൈനലിൽ

- Advertisement -

നാഗ്പൂരിൽ നടക്കുന്ന ആൾ ഇന്ത്യാ ടൂർണമെന്റിൽ തൃശ്ശൂരിന്റെ സ്വന്തം എഫ് സി തൃശ്ശൂരിന് മുന്നേറ്റം. ഇന്നലെ ആതിഥേയരായ നാഗ്പൂർ ഫുട്ബോൾ അക്കാദമി ടീമിനെ തോൽപ്പിച്ച എഫ് സി തൃശ്ശൂർ സെമി ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഇന്നലെ എഫ് സി തൃശ്ശൂർ വിജയിച്ചത്.

എഫ് സി തൃശ്ശൂരിനു വേണ്ടി അഖിൽ, ആഷിഫ് എന്നീ താരങ്ങളാണ് ഇന്നലെ തൃശ്ശൂരിനായി ഗോൾ സ്കോർ ചെയ്തത്. സാദിഖ്, ഷിയാസ്, കണ്ണൻ, ജാസിർ, രഞ്ജു, ഉബൈദ്, ഷാലിദ്, അഖിൽ, ഷാനു, ആഷിഖ് തുടങ്ങിയ താരങ്ങളൊക്കെ ഇന്നലെ കളത്തിൽ ഇറങ്ങി. അഖിലാണ് എഫ് സി തൃശ്ശൂരിന്റെ ക്യാപ്റ്റൻ. ജാലി പി ഇബ്രാഹീം ആണ് തൃശ്ശൂരിനെ പരിശീലിപ്പിക്കുന്നത്.

സെമി ഫൈനലിൽ സി ഐ എസ് എഫിനെയാണ് എഫ് സി തൃശ്ശൂർ നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement