അഫ്ഗാൻ ഹീറോ നാദിയ നദീം ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ

അഫ്ഗാനിസ്ഥാനിൽ ജനിച്ച് ഡന്മാർക്കിലെ അഭയാർത്ഥി ക്യാമ്പിൽ ഫുട്ബോൾ കളിച്ചു വളർന്ന നാദിയ നദീം മാഞ്ചസ്റ്റർ സിറ്റി വനിതാ ടീമിൽ. ഇന്നലെയാണ് മാഞ്ചസ്റ്റർ സിറ്റി നാദിയയുമായി കരാറിൽ എത്തിയത്. അമേരിക്കൻ ക്ലബായ പോർട്ലാന്റ് ത്രോൺസിൽ കളിക്കുകയായിരുന്ന നാദിയയെ മാഞ്ചസ്റ്റർ സിറ്റി സീസൺ ആരംഭിക്കുന്നതിന് തൊട്ടു മുന്നേ റാഞ്ചുകയായിരുന്നു.

ഡെന്മാർക്ക് രാജ്യാന്തര താരമായ നാദിയ കഴിഞ്ഞ യൂറോ കപ്പിൽ ഡെന്മാർക്കിന്റെ കുതിപ്പിൽ പ്രധാന പങ്കു വഹിച്ചിരുന്നു. നാളെ ആഴ്സണലിനെതിരായ മത്സരത്തോടെ സീസൺ തുടങ്ങാനിരിക്കുന്ന മാഞ്ചസ്റ്റർ സിറ്റി വനിതാ ടീമിന് നാദിയയുടെ വരവ് കരുത്തേകും. അമേരിക്കയിലെ സ്കൈ ബ്ലൂ ക്ലബിനും നാദിയ മുമ്പ് ബൂട്ട് കെട്ടിയിട്ടുണ്ട്. അമേരിക്കയിലും ഡെന്മാർക്കിലും നിരവധി ആരാധകരും നാദിയയ്ക്കുണ്ട്.

മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കുന്നതിൽ അഭിമാനം ഉണ്ടെന്നും. ചാമ്പ്യൻസ് ലീഗ് അടക്കം മാഞ്ചസ്റ്റർ സിറ്റി ജേഴ്സിയിൽ സ്വന്തമാക്കാൻ കഴിയുമെന്നാണ് വിശ്വാസം എന്നു നാദിയ നദീം സൈനിംഗിനു ശേഷം പറഞ്ഞു. നാളെ നാദിയ അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആദ്യ പരിശീലകന് അനസ് എടത്തൊടികയുടെ ഒരു ഗംഭീര സമ്മാനം
Next articleബെംഗളൂരുവിനെ തകര്‍ത്ത് യുമുംബ