എന്റെ മകൻ പറയുന്നു അവൻ എന്നേക്കാൾ മികച്ചവനാവും : റൊണാൾഡോ

- Advertisement -

എന്റെ മകൻ എന്നേക്കാൾ മികച്ചവനാവുമെന്ന് അവൻ പറയാറുണ്ടെന്ന് അഞ്ചാം തവണയും ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നേടിയ റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്റെ മകൻ ബാലണ്‍ ഡിയോര്‍ നേടുമെന്നും എന്നേക്കാൾ മികച്ച താരം അവൻ ആവുമെന്നും അവൻ പറയാറുണ്ടെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. അഞ്ചാം തവണയും ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നേടിയതിനു ശേഷം സംസാരിക്കുകയായിരുന്നു റൊണാൾഡോ.

അതെ സമയം ബാലണ്‍ ഡിയോര്‍ ട്രോഫിക്ക് വേണ്ടി മെസ്സിയെ ഞാൻ ഒരു എതിരാളിയായി കാണുന്നില്ലെന്ന് റൊണാൾഡോ പറഞ്ഞു. മെസ്സി തനിക്ക് എതിരായി വരുന്നത് സംഭവിച്ചു പോവുന്ന ഒന്നാണ് എന്നും റൊണാൾഡോ പറഞ്ഞു. “ഞാൻ തന്നെയാണ് എന്റെ പ്രചോദനം, എനിക്കെതിരെയാണ് ഞാൻ ഇപ്പോഴും പോരാടുന്നത്, എനിക്ക് എപ്പോഴും വിജയിക്കണം, അതിനു വേണ്ടി എപ്പോഴും പോരാടുകയും വേണം”, റൊണാൾഡോ കൂട്ടിച്ചേർത്തു.

“ഇപ്പോഴത്തെ സമയം താൻ ആസ്വദിക്കുന്നുണ്ട്, അത് ഒരു ദിവസം അവസാനിക്കും, അത് ഇപ്പോൾ ആവരുത് എന്നാണ് ആഗ്രഹം. ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ ഒരു കോച്ച് ആവാൻ സാധ്യത കുറവാണ്, പക്ഷെ ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് പറയാൻ പറ്റില്ല.” റൊണാൾഡോ പറഞ്ഞു.

അഞ്ച് തവണ ബാലണ്‍ ഡിയോര്‍ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും ഏറ്റവും കൂടുതൽ ബാലണ്‍ ഡിയോര്‍ നേടിയവരുടെ നിരയിൽ മുൻപന്തിയിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement