മൂവാറ്റുപുഴ ഫുട്ബോൾ ക്ലബ്, പുതിയ ഓഫീസ് ഉദ്ഘാനം ചെയ്തു

- Advertisement -

മൂവാറ്റുപുഴ: അണ്ടർ 14 സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻറ് മൂവാറ്റുപുഴയിൽ സംഘടിപ്പിക്കുമെന്ന് എൽദോ എബ്രഹാം എം.എൽ.എ. ഇതിനായി സ്കൂൾ തല ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബ് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ലബ്ബ് പ്രസിഡൻറ് ജെബി മാത്യു അദ്ധ്യക്ഷത വഹിച്ചു.

അനുമോദന സമ്മേളനം മുൻസിപ്പൽ ചെയർപെഴസൺ ഉഷ ശശിധരൻ ഉദ്ഘാടനം ചെയ്യതു. കേരള ഫുട്ബോൾ അസോസിയേഷൻ നിർവാഹക സമിതിയംഗം പി.എ സലീംക്കുട്ടി മുഖ്യ അതിഥിയായിരുന്നു. ക്ലബ്ബ് രക്ഷാധികാരി ഡീൻ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. ക്ലബ്ബ് സെക്രട്ടറി ഫഹദ് ബിൻ ഇസ്മയിൽ, ചീഫ് കോഡിനേറ്റർ എൽദോ ബാബു വട്ടക്കാവിൽ, മുൻ സെക്രട്ടറി അശോക് ആറ്റുവേലിൽ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം മേരി ജോർജ് തോട്ടം, മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.എ സഹീർ, ഉമ്മാമ്മത്ത് സലീം, ക്ലബ്ബ് അക്കാഡമി ചെയർമാൻ കെ.പി. മണി, ക്ലബ്ബ് വൈസ് പ്രസിഡൻറ് മാരായ പി.വൈ നൂറുദീൻ, പി.എ. ബഷീർ, ട്രഷറർ സിബി ജേയിംസ്, ജോയിന്റ് സെക്രട്ടറിമാരായ പിലക്സി കെ വർഗീസ്, അഡ്വ. റഫീം പൂക്കടാശ്ശേരി, അക്കാഡമി സെക്രട്ടറി എ.എസ്. ബിജുമോൻ, ഭാരവാഹികയായ സലീം പാലച്ചുവട്ടിൽ, സാബു പി വാഴയിൽ, കെ.പി.മൈതീൻ, എ.എം. ഇബ്രഹിംകുട്ടി, നിയാസ് പി നൂഹ്, റഷീദ് വെള്ളിരിപ്പിൽ, കെ. യൂസഫ് അൻസാരി,ബിനോ വർഗീസ്, പി.എം അസീസ്സ്, അനൂപ് ഡാമൂ എന്നിവർ പ്രസംഗിച്ചു.

റിലെയൻസ് ഇന്ത്യ യൂത്ത് കപ്പിൽ റണ്ണർ അപ്പയായ മുവാറ്റുപുഴ നിർമ്മല കോളേജ് താരങ്ങളെയും, കോളേജ് കായിക അധ്യാപകരായ എബിൻ വിൽസൺ, സംസ്ഥാന കായിക അധ്യാപക സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച എൻ.കെ.രാജൻ ബാബു, ഫുട്ബോൾ കോച്ചുമാരായ ബിനു സ്കറിയ, അശോക് ആറ്റുവേലിൽ, രാജു ജോൺ, ജോർജ് ജോസ്, മുഹമ്മദ് ഹാരിസ്, അമൽ ഗോപാലൻ, ഫുട്ബോൾ താരം അദിൻ ബിജു എന്നിവരെ ചടങ്ങിൽ ആദരിച്ചു.

മുവാറ്റുപുഴ മുൻസിപ്പൽ സ്റ്റേഡിയം റോഡിൽ ഉമൈമ ബിൽഡിങ്ങിലാണ് പുതിയ ഓഫീസ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement