
ടു ടു ഫോർ അബുദാബിയും മുസാഫിർ എഫ് സി യും സംയുക്തമായി സങ്കടിപ്പിക്കുന്ന മൂന്നാമത് ഇൻഡോർ ഓൾ ഇന്ത്യ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് ഇന്നും നാളെയുമായി(Jun 15,16) നടക്കും. അബുദാബി ഫാത്തിമ ബിൻത്ത് മുബാറക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. പന്ത്രണ്ടു ടീമുകളാണ് ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
മൂന്നു ടീമുകളുള്ള നാലു ഗ്രൂപ്പുകളിലായാണ് പന്ത്രണ്ടു ടീമുകൾ മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ അൽ തയ്യിബ് ഫിഷും 2015ലെ ചാമ്പ്യന്മാരായ റിവേർ വാട്ടർ ഏഴിമലയുമൊക്കെ ഇത്തവണയും കിരീട പോരാട്ടത്തിന് ഇറങ്ങുന്നുണ്ട്. ഇവരെ കൂടാതെ മുസാഫിർ എഫ് സി, ബ്ലാക്ക് & വൈറ്റ് മുസഫ, ഫ്രണ്ട്സ് മമ്പാട് തുടങ്ങി മികച്ച ടീമുകളും രംഗത്തുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial