മുംബൈ സിറ്റിയിൽ വെറും രണ്ട് വിദേശ താരങ്ങൾ മാത്രം, ക്ലബ് വിട്ടത് അഞ്ച് താരങ്ങൾ

മറ്റന്നാൾ ഈസ്റ്റ് ബംഗാളിനെ നേരിടാൻ ഇറങ്ങുമ്പോൾ മുംബൈ എഫ് സിക്ക് ഒപ്പം ഉള്ളത് വെറും രണ്ടേ രണ്ട് വിദേശതാരങ്ങൾ മാത്രം. ക്യാപ്റ്റൻ ലൂസിയാൻ ഗോവനും എമാനയും മാത്രമാണ് ഇപ്പോൾ മുംബൈ സിറ്റിയോടൊപ്പം ഉള്ളത്. അഞ്ച് വിദേശ താരങ്ങളാണ് കഴിഞ്ഞ ദിവസം കരാർ അവസാനിച്ചത് കൊണ്ട് ക്ലബ് വിട്ടത്.

എവർട്ടൺ സാന്റോസ്, തിയാഗോ സാന്റോസ്, മാർസിയോ റൊസാരിയോ, ലിയോ കോസ്റ്റ എന്നിവർ റിലീസ് വാങ്ങി നാട്ടിലേക്ക് തിരിച്ചപ്പോൾ മറ്റൊരു ബ്രസീലിയൻ ഗിയേഴ്സൺ വിയേര ജപ്പാൻ ലീഗിലേക്ക് പോയി. ജപ്പാൻ ക്ലബായ റെനോഫ യമഗുചിയാണ് വിയേരയെ സൈൻ ചെയ്തത്. എട്ടാം വിദേശതാരമായ സ്ട്രൈക്കർ റാഫേൽ ജോർദയ്ക്ക് മുംബൈയുമായി ഇപ്പോഴുൻ കരാറിൽ ഉണ്ട് എങ്കിലും താരം പരിക്കിന്റെ പിടിയിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറെ സ്വന്തമാക്കി മിഡില്‍സെക്സ്
Next articleകോഹ്‍ലി ഇതിഹാസ താരം, ഞാന്‍ ഏഴയലത്ത് വരില്ല