മുഹമ്മദ് റാഫി ചെന്നൈയിനിൽ തുടരും, ഒരു വർഷത്തേക്ക് കരാർ പുതുക്കി

തൃക്കരിപ്പൂരിന്റെ ഹെഡ്മാസ്റ്റർ മുഹമ്മദ് റാഫി ചെന്നൈയിൻ എഫ് സിയിൽ തന്നെ തുടരും. മുഹമ്മദ് റാഫിയുമായുള്ള കരാർ ഒരു വർഷത്തേക്കാണ് ചെന്നൈയിൻ പുതുക്കിയിരിക്കുന്നത്. കഴിഞ്ഞ ഡ്രാഫ്റ്റിലാണ് മുൻ ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫി ചെന്നൈയിനിൽ എത്തിയത്.

കരാർ പുതുക്കിയതിൽ സന്തോഷം ഉണ്ടെന്ന് 35കാരനായ റാഫി പറഞ്ഞു. കഴിഞ്ഞ സീസൺ മികച്ചതായിരുന്നു എന്നും ടീമിനുള്ളിൽ ഉള്ള ആത്മവിശ്വാസമാണ് കിരീട നേട്ടത്തിലേക്ക് എത്തിച്ചതെന്നും റാഫി പറഞ്ഞു. കിരീട നേട്ടത്തിൽ സംഭാവന ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു എന്നും റാഫി പറഞ്ഞു.

ഐ എസ് എല്ലിൽ രണ്ടു ഗോളുകൾ ഇത്തവണ ചെന്നൈയിനായി റാഫി നേടിയിരുന്നു. റാഫിയുടെ രണ്ടാമത്തെ ഗോൾ ജംഷദ്പൂർ എഫ് സിക്കെതിരായ 90ആം മിനുട്ട് സമനില ഗോളായിരുന്നു. ആ ഗോൾ ചെന്നൈയിനന്റെ പ്ലേ ഓഫ് ഉറപ്പിക്കാനും സഹായിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഷില്ലോങ് ലജോങ്ങിനെ മറികടന്ന് മോഹൻ ബഗാൻ സെമിയിൽ
Next articleകേരള പ്രീമിയർ ലീഗ്; കൊച്ചിൻ പോർട്ടിനെയും തോൽപ്പിച്ച് എഫ് സി തൃശ്ശൂർ