
അരീക്കോട് സ്വദേശി റാഷിദ് വലകാത്ത രണ്ടാം മത്സരത്തിലും മുഹമ്മദൻസിന് ഗംഭീര വിജയം. കൊൽക്കത്ത ഫുട്ബോൾ ലീഗിൽ സതേൺ സമിറ്റിക്കെതിരെ ആയിരുന്നു മുഹമ്മദൻസിന്റെ ഇന്നത്തെ ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ച മുഹമ്മദൻസ് 6 പോയന്റുമായി ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി.
കഴിഞ്ഞ മത്സരത്തിൽ ഒരു ഗോളടിച്ചു തിളങ്ങിയ എസ് കെ ഫൈസാണ് ഇന്നു മുഹമ്മദൻസിന്റെ വൻ വിജയത്തിന് സഹായിച്ചത്. 20ാം മിനുട്ടിലും 55ാം മിനുട്ടിലുമാണ് ഫൈസ് ഇന്ന് സമിറ്റിയുടെ വലകുലുക്കിയത്. 90ാം മിനുട്ടിൽ ജിതിനും മുഹമ്മദൻസിനു വേണ്ടി ഗോൾ നേടി. മുഹമ്മദിന്റെ വലകാത്ത റാഷിദിന് ഇന്ന് കാര്യമായ പണി ഉണ്ടായിരുന്നില്ല. സതേൺ സമിറ്റി അവസരങ്ങൾ ഉണ്ടാക്കാൻ തീർത്തും പരാജയപ്പെടുകയായിരുന്നു.
സതേണിനു വേണ്ടി തൃശ്ശൂർ സ്വദേശി അനൂപ് പോളി ഇന്ന് അരങ്ങേറ്റം നടത്തി. നാളെ നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാൻ പതചക്രയെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial