നാഗാലാ‌ൻഡിനോട് പരാജയപ്പെട്ട് എം എസ് പി സുബ്രതോകപ്പിൽ നിന്ന് പുറത്ത്

- Advertisement -

സുബ്രതോ കപ്പ് അണ്ടർ 14 ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ യാത്ര അവസാനിപ്പിച്ച് എം എസ് പി മടങ്ങുന്നു. ഇന്ന് നടന്ന ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ നാഗാലാ‌ൻഡിനോട് പരാജയപ്പെട്ടാണ് എം എസ് പി ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു എം എസ് പിയുടെ പരാജയം.

ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഏകപക്ഷീയമായ വിജയങ്ങളുമായി കുതിച്ച എം എസ് പി ആദ്യ മത്സരത്തിൽ 4-1ന് എയർ ഫോഴ്സ് സ്കൂളിനേയും, രണ്ടാം മത്സരത്തിൽ 24-0 എന്ന വലിയ സ്കോറിന് സി ബി എസ് ഇയേയും പരാജയപ്പെടുത്തിയിരുന്നു. ഇന്ന് വിജയിക്കുയാണെങ്കിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി എം എസ് പിക്ക് രണ്ടാം റൗണ്ടിൽ കടക്കാമായിരുന്നു.

സുബ്രതോ കപ്പ് അണ്ടർ 17 ആൺകുട്ടികൾ, അണ്ടർ 17 പെൺകുട്ടികൾ വിഭാഗത്തിലുള്ള ചാമ്പ്യൻഷിപ്പ് അടുത്ത ആഴ്ച ആരംഭിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement