Site icon Fanport

എലൈറ്റ് ഐലീഗ് പ്ലേ ഓഫ്, എം എസ് പി മലപ്പുറത്തിന് വിജയ തുടക്കം

ഗോവയിൽ നടക്കുന്ന അണ്ടർ 18 ഐ ലെഗ് പ്ലേ ഓഫ് റൗണ്ടിന് എം എസ് പിയുടെ ജയത്തോടെ തുടക്കം. ഇന്ന് കഹാനി എഫ് സിയെ ആണ് എം എസ് പി മലപ്പുറം പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു എം എസ് പിയുടെ വിജയം. പ്രതാപിന്റെ ഇരട്ട ഗോളുകളാണ് എം എസ് പിക്ക് ജയം എളുപ്പമാക്കിയത്‌. കളിയുടെ 45ആം മിനുട്ടിൽ ആയിരുന്നു പ്രതാപിന്റെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ 61ആം മിനുട്ടിൽ വീണ്ടും പ്രതാപ് വല ചലിപ്പിച്ചു.

കളിയുടെ ഇഞ്ച്വറി ടൈമിൽ അജയ് കൃഷ്ണൻ എം എസ് പിയുടെ മൂന്നാം ഗോളും നേടി. ജനുവരി 19ന് മിനേർവ പഞ്ചാബും ആയിട്ടാണ് എം എസ് പിയുടെ അടുത്ത മത്സരം.

Exit mobile version