സുബ്രതോ കപ്പിൽ എം എസ് പിയുടെ ഗോൾ വർഷം, എതിരാളിയുടെ പോസ്റ്റിൽ 24 ഗോളുകൾ

- Advertisement -

സുബ്രതോ കപ്പിലെ എം എസ് പിയുടെ കുതിപ്പ് ഗോൾ മഴയുമായി തുടരുന്നു. ഇന്നലെ വൈകിട്ട് നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ സി ബി എസ് ഇ ടീമിനെതിരെ എം എസ് പി അടിച്ചു കൂട്ടിയത് 24 ഗോളുകളാണ്. സി ബി എസ് ഇ ടീമിനെ നിലം തൊടാൻ അനുവദിക്കാതെ കളിച്ച എം എസ് പി മലപ്പുറത്തിന്റെ കളിമികവിൽ പിറന്നത് രണ്ട് ഡബിൾ ഹാട്രിക്കുൾപ്പെടെ അഞ്ചു ഹാട്രിക്കുകൾ.

കഴിഞ്ഞ ദിവസം എയർ ഫോഴ്സ് സ്കൂളിനെതിരെ ഹാട്രിക്കടിച്ച സുബോ സി ബി എസ് ഇക്കെതിരെ ആറു ഗോളുകളാണ് അടിച്ചത്. സുബോ മാത്രമല്ല എം എസ് പിയുടെ ശ്രീരാഗും ആറു ഗോളുകൾ ഇന്നലെ സ്വന്തമായി നേടി. ഇർഫാദ് 4 ഗോളുൾ, കിരൺ 4 ഗോളുകൾ,റോഷൻ സന്തോഷ് 3 ഗോളുകൾ, ജിഷ്ണു 1 ഗോൾ എന്നിവരാണ് മറ്റു സ്കോറർമാർ. ഇന്ന് ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ എം എസ് പി ശക്തരായ നാഗാലാ‌ൻഡിനെ നേരിടും. ടൂർണമെന്റിൽ രണ്ടു മത്സരങ്ങളിൽ നിന്നായി 31 ഗോളുകൾ നേടിയ ടീമാണ് നാഗാലാ‌ൻഡ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement