ബ്രസീലിനെ പരിശീലിപ്പിക്കാൻ ആഗ്രഹിച്ച് മൗറിഞ്ഞോ

ലോകകപ്പ് യോഗ്യതയിൽ കുതിക്കുന്ന ബ്രസീലിനെ പ്രകീർത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൗറിഞ്ഞോ. ബ്രസീൽ ടീമിനെ പരിശീലിപ്പിക്കുന്നത് തന്നെ പ്രലോഭിപ്പിക്കുന്ന ഒന്നാണെന്നും അതെ സമയം കാഠിന്യമുള്ളതുമായ ചുമതലആണെന്നും  മൗറിഞ്ഞോ. ബ്രസീലിലെ ഓരോ വ്യക്തിയും ഓരോ പത്രപ്രവർത്തകനും ബ്രസീലിയൻ ദേശിയ ടീമിന്റെ കോച്ചിനെക്കാൾ മികച്ച കോച്ച് ആണെന്നും മൗറിഞ്ഞോ കൂട്ടി ചേർത്തു.

മാഞ്ചസ്റ്റർ യുണൈറ്റഡിലെ പരിശീലക വേഷത്തിനു ശേഷം ദേശിയ ടീമിനെ പരിശീലിപ്പിക്കാൻ മൗറിഞ്ഞോ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇംഗ്ലണ്ടിന്റെയോ പോർചുഗലിന്റെയോ ദേശിയ കോച്ചാവനാണ് താത്പര്യമെന്ന് മൗറിഞ്ഞോ മുൻപ് പറഞ്ഞിരുന്നു.

“ബ്രസീലിയൻ ടീമിനെ പരിശീലിപ്പിക്കുന്നത് കഠിനമായ ജോലി ആണ്. അത് ഏതൊരു കോച്ചിനെയും പ്രലോഭിപ്പിക്കുന്ന ഒന്നാണ്.  ഏതൊരു കോച്ചും ലോകത്തിലെ മികച്ച ടീമിനെയും മികച്ച കളിക്കാരെയും പരിശീലിപ്പിക്കാൻ ആഗ്രഹിക്കും. വിജയത്തിന്റെ കാര്യത്തിൽ ബ്രസീൽ ടീം ഒരു മാതൃകയാണ് . എല്ലാ കാലഘട്ടത്തിലും പ്രതിഭകളെ സൃഷ്ട്ടിച്ച ഒരു രാജ്യമാണ് ബ്രസീൽ ” മൗറിഞ്ഞോ കൂട്ടിചേർത്തു.

ചെൽസി, റയൽ മാഡ്രിഡ്, ഇന്റർ മിലാൻ എന്നീ ടീമുകളെ പരിശീലിപ്പിച്ച് വിജയം നേടിയ മൗറിഞ്ഞോ ക്ളബ് ഫുട്ബോളിൽ ലോകത്തിലെ ഏറ്റവും മികച്ച കോച്ചുകളിൽ ഒരാളാണ് .

ലോകകപ്പ് യോഗ്യതയിൽ പുതിയ കോച്ച് ടിറ്റെക്കു കീഴിൽ ബ്രസീൽ മികച്ച പ്രകടനമാണ്   കാഴ്ചവെച്ചത്. റഷ്യയിൽ നടക്കുന്ന ലോകകപ്പിലേക്കു യോഗ്യത നേടിയ ആദ്യ ടീം ആണ് ബ്രസീൽ.

Previous articleമിയാമി ഓപ്പൺ നദാൽ സെമിയിൽ
Next articleസൈനയും സിന്ധുവും രണ്ടാം റൗണ്ടിലേക്ക്