2026ലെ വേൾഡ് കപ്പിനായി മൊറോക്കോയും

- Advertisement -

2026ലെ വേൾഡ് കപ്പിനായി ആഫ്രിക്കൻ രാജ്യമായ മൊറോക്കോയും ശ്രമം തുടങ്ങി. ഇത് അഞ്ചാം തവണയാണ് ഫുട്ബോൾ വേൾഡ് കപ്പിനായി മൊറോക്കോ ശ്രമിക്കുന്നത്. 1994, 1998, 2006,2010 എന്നി വർഷങ്ങളിലും വിഫലമായ ശ്രമങ്ങൾ മൊറോക്കോ നടത്തിയിരുന്നു. റഷ്യയും ഖത്തറും 2018ലെയും 2022ലെയും ലോകകപ്പുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിനാൽ സൗത്ത്  അമേരിക്ക,ആഫ്രിക്ക, ഓഷ്യാനിയ എന്നി റീജിയണിൽ ഉള്ള രാജ്യങ്ങൾക്കേ അവസരം ലഭിക്കുകയുള്ളു. ലോക കപ്പിന് ആതിഥേയരാകാനുള്ള അവസരം ലഭിച്ചാൽ ഈ അവസരം ലഭിക്കുന്ന രണ്ടാമത്തെ ആഫ്രിക്കൻ രാജ്യമായി മാറും മൊറോക്കോ. 2010ലെ വേൾഡ് കപ്പ് ദക്ഷിണാഫ്രിക്കയിൽ ആയിരുന്നു.

അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായി 2026ലെ വേൾഡ് കപ്പിനായി ശ്രമിക്കുമ്പോൾ മൊറോക്കോയ്ക്ക് വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരത്തിന് സാദ്ധ്യതകൾ കുറവാണ്. 2026ലെ ലോക കപ്പിൽ 48 രാജ്യങ്ങളാണ് ഉണ്ടാവുക. ആതിഥേയത്വം വഹിക്കാനുള്ള അവസരം അടുത്ത വർഷം മോസ്‌കോയിൽ നടക്കുന്ന ഫിഫ കോൺഗ്രസിന് ശേഷമേ അറിയാൻ സാധിക്കുകയുള്ളു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement