Picsart 25 04 08 22 49 35 984

മുൻ പിഎസ്ജി അസിസ്റ്റന്റ് സൂമാന കമാറയെ മോൺട്‌പിയെ മാനേജരായി നിയമിച്ചു

ലിഗ് 1 പോയിന്റ് പട്ടികയുടെ അടിത്തട്ടിൽ നിന്ന് രക്ഷനേടാൻ പോരാടുന്ന മോൺട്പിയെ, മുൻ പാരീസ് സെന്റ്-ജെർമെയ്ൻ (പിഎസ്ജി) അസിസ്റ്റന്റ് കോച്ച് സൂമാന കമാറയെ പുതിയ മാനേജരായി നിയമിച്ചു. ലോറന്റ് ബ്ലാങ്ക്, ഉനായി എമറി, തോമസ് ടൂഷൽ തുടങ്ങിയ പരിശീലകർക്കൊപ്പം അഞ്ച് വർഷത്തിലേറെ പിഎസ്ജി ബെഞ്ചിൽ ചെലവഴിച്ച 46 കാരനായ കാമറ, ഒരു ടീമിന്റെ സീനിയർ മാനേജർ സ്ഥാനത്തേക്ക് ഇത് ആദ്യമായാണ് എത്തുന്നത്.


പിഎസ്ജിയിൽ കളിക്കാരനായി കരിയർ അവസാനിപ്പിച്ച കാമറ, 2021 മുതൽ ക്ലബ്ബിന്റെ അണ്ടർ-19 ടീമിനെ പരിശീലിപ്പിക്കുകയായിരുന്നു. ജീൻ-ലൂയി ഗാസെറ്റിന് പകരമാണ് അദ്ദേഹം ഇപ്പോൾ ചുമതലയേൽക്കുന്നത്.


28 മത്സരങ്ങളിൽ നിന്ന് 15 പോയിന്റ് മാത്രം നേടിയ മോൺട്‌പിയെ, ആറ് മത്സരങ്ങൾ മാത്രം ശേഷിക്കെ തരംതാഴ്ത്തൽ പ്ലേഓഫ് സ്ഥാനത്തിന് 11 പോയിന്റ് പിന്നിലാണ്. ഞായറാഴ്ച നടക്കുന്ന ആഞ്ചേഴ്സിനെതിരായ മത്സരമാകും കമാറയുടെ ആദ്യ പരീക്ഷണം.

Exit mobile version