സിക്കിം ഗോൾഡ് കപ്പ് മോഹൻ ബഗാന്

- Advertisement -

കൊൽക്കത്ത കസ്റ്റംസിനെ ഏക ഗോളിന് കീഴടക്കി മോഹൻ ബഗാൻ 37ആമത് സിക്കിം ഗോൾഡ് കപ്പ് സ്വന്തമാക്കി. ആറാം മിനുട്ടിൽ വിദേശ താരം ക്രോമ നേടിയ ഗോളിലാണ് ബഗാൻ വിജയിച്ചത്. മോഹൻ ബഗാൻ പത്താം തവണയാണ് സിക്കിം ഗോൾഡ് കപ്പ് നേടുന്നത്.

1984, 1985, 1986, 1989, 1991, 1992, 1994, 2000, 2001 എന്നീ വർഷങ്ങളിലാണ് മുമ്പ് മോഹൻ ബഗാൻ സിക്കിം ഗോൾഡ് കപ്പ് നേടിയിട്ടുള്ളത്. മലയാളിയായ ഷിബിൻ രാജാണ് ബഗാന്റെ വല ഇന്ന് കാത്തത്. ഈ ടൂർണമെന്റിലിടനീളം ഷിബിൻ തന്നെയായിരുന്നു ബഗാൻ ഗോൾ കീപ്പർ. സെമി ഫൈനലിൽ ഒ എൻ ജി സിയെ തകർത്താണ് ബഗാൻ ഫൈനലിലേക്ക് കടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement