ബ്രിട്ടീഷുകാർക്കെതിരെയുള്ള വിജയത്തിന്റെ ഓർമ്മ പുതുക്കി ഇന്ന് മോഹൻ ബഗാൻ ഡേ

ഇന്ന് മോഹൻ ബഗാൻ ഡേ, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മോഹൻ ബഗാൻ ക്ലബ് ഇന്ന് ക്ലബ് വാർഷിക ദിനമായി ആചരിക്കുകയാണ്. 1889 ആഗസ്റ്റ് 15നാണു മോഹൻ ബഗാൻ നിലവിൽ വന്നതെങ്കിലും 1911 ജൂലൈ 29നു മോഹൻ ബഗാൻ ഫുട്ബാൾ ടീം ഈസ്റ്റ് യോർക്ക്ഷെയർ ടീമിനെ പരാജയപ്പെടുത്തി IFA ഷീൽഡ് നേടിയ ദിവസമാണ് മോഹൻ ബഗാൻ ഡേയായി ആചരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ മോഹൻ ബഗാൻ 1889ൽ നിലവിൽ വന്നെങ്കിലും 1911 ജൂലൈ 29നാണു ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ വിജയം നേടിയത്. ഈസ്റ്റ് യോർക്ക്ഷെയർ ടീമിനെതിരെ നേടിയ വിജയം ഒരു ഫൈനൽ വിജയം മാത്രമായിരുന്നില്ല, മറിച്ചു ബ്രിട്ടീഷുകാർക്കെതിരെ, അവരുടെ കിരാത ഭരണത്തിനെതിരെ കൂടെ നേടിയ വിജയം ആയിരുന്നു. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിൽ, സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ 80000 കാണികൾക്ക് മുന്നിൽ, മത്സരത്തിന്റെ അവസാന നിമിഷത്തിൽ ആണ് ബഗാൻ ടീമിന്റെ വിജയഗോൾ പിറന്നത്. ആ സമയത്ത് രാജ്യത്ത് നിരോധിക്കപ്പെട്ടിരുന്ന വന്ദേ മാതരം കാണികൾ ഒരുമിച്ച് മുഴക്കി വിജയം ആഘോഷിക്കുകയായിരുന്നു. ദി എംപയർ ന്യൂസ് പേപ്പർ ഈ വിജയത്തെ റിപ്പോർട് ചെയ്തത് ഇങ്ങനെയായിരുന്നു “All honor to Mohun Bagan!! Those eleven players are not only a glory to themselves and to their Club and to the great nation to which they belong; they are the glory to the game itself.”

തുടർന്നിങ്ങോട്ട് ഇന്നുവരെ നിരവധി വിജയങ്ങൾ മോഹൻ ബഗാൻ സ്വന്തമാക്കി, റോവേഴ്സ് കപ്പ്, ഫെഡറേഷൻ കപ്പ്, കൊൽക്കത്ത ലീഗ് കപ്പ് എന്നിവ നിരവധി തവണ സ്വന്തമാക്കിയ മോഹൻ ബഗാൻ 1997-1998, 1999-2000, 2001-2002 എന്നീ വർഷങ്ങളിൽ ദേശീയ ലീഗും സ്വന്തമാക്കി. 2014 -15 സീസണിൽ ഐലീഗും സ്വന്തമാക്കിയ ബഗാൻ കഴിഞ്ഞ വർഷം ഐസോളിന് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു.

 

 

ക്ലബ് ഡേയുടെ ഭാഗമായി വിവിധ മേഖലകളിൽ നിന്നുള്ള കായിക താരങ്ങളെ ബാഗൻ ഇന്ന് നടക്കുന്ന ചടങ്ങിൽ ആചരിക്കും. മോഹൻ ബഗാൻ രത്ന മുൻ ബഗാൻ ക്യപ്റ്റൻ സുബ്രത ഭട്ടാചാര്യക്ക് സമ്മാനിക്കും. ഇന്ത്യൻ വനിതാ ടീം ഫാസ്റ്റ് ബൗളർ ജൂലൻ ഗോസ്വാമിയെ സ്‌പെഷ്യൽ അവാർഡ് നൽകി ആദരിക്കും.

മറ്റു ക്ലബ് അവാർഡുകൾ:
മികച ഫുട്ബോളർ : ബൽവന്ത് സിങ്
മികച്ച യൂത് ഫുട്ബാൾ പ്ലയെർ: ദീപ് സാഹ
മികച്ച ക്രിക്കറ്റർ: ദേബബ്രത ദാസ്
സ്‌പെഷ്യൽ അത്‌ലറ്റിക് അവാർഡ്: ലിലി ദാസ്
ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്: ശ്യാം സുന്ദർ മിത്ര

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപ്രായം 26, മാറ്റ് മാച്ചന്‍ കളിയവസാനിപ്പിക്കുന്നു
Next articleമഹാരാഷ്ട്ര വനിത താരങ്ങള്‍ക്ക് 50 ലക്ഷം പ്രഖ്യാപിച്ച് മുഖ്യമന്ത്രി