U15 ഐലീഗ്; എടികെ കൊൽക്കത്തയെ 13 ഗോളുകൾക്ക് മോഹൻ ബഗാൻ തോൽപ്പിച്ചു

- Advertisement -

അണ്ടർ 15 യൂത്ത് ഐ ലീഗിന്റെ ആദ്യ ദിവസം തന്നെ എടികെ കൊൽക്കത്തയുടെ കുട്ടികൾക്ക് കനത്ത പരാജയം. മോഹൻ ബഗാനെ നേരിട്ട എടികെ എതിരില്ലാത്ത പതിമൂന്നു ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. മത്സരത്തിൽ ബഗാന്റെ‌ മൂന്നു കുട്ടികൾ ഹാട്രിക്ക് നേടി.

മുഹമ്മദ് ഫർദീൻ, ശംഭു ദേബ്, സുരജിത് ഘോഷ് എന്നിവരാണ് ബഗാനായി ഇന്ന് ഹാട്രിക്ക് നേടിയത്. സഞ്ജയ്, അർണോബ്, പിന്റു എന്നിവരും ബഗാനായി ഇന്ന് ഗോൾ കണ്ടെത്തി. കളിയിലെ ഏഴു ഗോളുകൾ രണ്ടാം പകുതിയിലാണ് വന്നത്.

മറ്റൊരു മത്സരത്തിൽ ഈസ്റ്റ് ബംഗാളും യുണൈറ്റഡ് സ്പോർട്സും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement