Picsart 23 11 07 22 03 32 748

ബംഗ്ലാദേശ് ക്ലബായ ബസുന്ധര കിങ്സിനോട് മോഹൻ ബഗാന് പരാജയം

എ എഫ് സി കപ്പിൽ മോഹൻ ബഗാന് പരാജയം. ഇന്ന് ധാക്കയിൽ നടന്ന മത്സരത്തിൽ ബസുന്ധര കിങ്സിനെ നേരിട്ട മോഹൻ ബഗാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് പരാജയപ്പെട്ടത്. മോഹൻ ബഗാന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ പരാജയമാണിത്. 17ആം മിനുട്ടിൽ ലിസ്റ്റൺ കൊളാസോയിലൂടെ മോഹൻ ബഗാൻ ആണ് ലീഡ് എടുത്തത്. എന്നിട്ടും അവർ പരാജയപ്പെട്ടു.

44ആം മിനുട്ടിൽ ഫിഗുവേരയിലൂടെ ബസുന്ധര കിങ്സ് സമനില കണ്ടെത്തി. രണ്ടാം പകുതിയിൽ 80ആം മിനുട്ടിൽ റൊബീഞ്ഞോയിലൂടെ അവർ വിജയവും കണ്ടെത്തി. ഈ വിജയത്തോടെ ബസുന്ധര കിങ്സ് ഗ്രൂപ്പിൽ ഏഴ് പോയിന്റുമായി ഒന്നാമത് എത്തി. മോഹൻ ബഗാനും ഏഴ് പോയിന്റ് തന്നെയാണ് ഉള്ളത്‌. അവർ 2ആം സ്ഥാനത്ത് നിൽക്കുന്നു. 6 പോയിന്റുമായി ഒഡീഷ തൊട്ടുപിറകിലും നിൽക്കുന്നി.

Exit mobile version