Picsart 23 07 10 15 50 51 919

മലയാളി യുവതാരം മുഹമ്മദ് സനാൻ ജംഷദ്പൂർ എഫ് സിക്ക് ഒപ്പം ഐ എസ് എൽ കളിക്കും

മലയാളി യുവ ഫോർവേഡ് മുഹമ്മദ് സനാൻ ഐ എസ് എല്ലിലേക്കെത്തുന്നു. ഇപ്പോൾ റിലയൻസ് യൂത്ത് ഫൗണ്ടേഷൻ ടീമിന്റെ ഭാഗമായ താരത്തെ ഐ എസ് എൽ ക്ലബായ ജംഷദ്പൂർ എഫ് സി സ്വന്തമാക്കുന്നതായി IFTWC ആണ് റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെ നടന്ന നെക്സ്റ്റ് ജെൻ കപ്പിൽ റിലയൻസിനായി മികച്ച പ്രകടനം നടത്താൻ സനാനായിരുന്നു. വിങ്ങറായ താരം വലിയ ഭാവി പ്രതീക്ഷിക്കപ്പെടുന്ന താരമാണ്.

2016 മുതൽ സനാൻ റിലയൻസ് ടീമിന്റെ ഒപ്പം ഉണ്ട്. അവസാന രണ്ട് വർഷങ്ങളിൽ പരിശീലകൻ അരാറ്റ ഇസുമി സനാനെ മികച്ച ഫോർവേഡാക്കി തന്നെ മാറ്റി. സനാൻ റിലയൻസ് ടീമിനൊപ്പം വിദേശ പര്യടനങ്ങളും നടത്തിയിട്ടുണ്ട്. മലപ്പുറം മഞ്ചേരി സ്വദേശിയാണ്. മുമ്പ് പ്രൊഡിജി അക്കാദമിക്ക് ഒപ്പവും താരം കളിച്ചിട്ടുണ്ട്.

Exit mobile version