റൂണിയുടെ മാസ്മരിക ഫ്രീകിക്കിൽ ഡി സി യുണൈറ്റഡ് ജയം

വെയ്ൻ റൂണി അമേരിക്കയിൽ തന്റെ മികച്ച ഫോം തുടരുകയാണ്. ഇന്ന് ലീഗിൽ നടന്ന നിർണായക പോരാട്ടത്തിൽ ടൊറന്റോയെ നേരിട്ട റൂണിയുടെ ഡി സി യുണൈറ്റഡ് വിജയിച്ചത് ഏകഗോളിനായിരുന്നു. ആ ഏക ഗോൾ പിറന്നത് ആവട്ടെ 35 വാരെ അകലെ നിന്ന് തോറ്റുത്ത അത്ഭുത ഫ്രീകിക്കിൽ നിന്നും. റൂണി ഇത്രയും ദൂരെ നിന്ന് ഒരു ഫ്രീകിക്ക് ലക്ഷ്യത്തിൽ എത്തിക്കുന്നത് ഇതാദ്യമാകും.

കളി വിജയിച്ചതോടെ പ്ലേ ഓഫ് പൊസിഷൻ ഡി സി യുണൈറ്റഡ് ഏകദേശം ഉറപ്പിച്ചു. ഇനി രണ്ട് മത്സരം മാത്രം ആണ് ലീഗിൽ അവശേഷിക്കുന്നത്. ഇപ്പോൾ 32 മത്സരങ്ങളിൽ നിന്ന് 47 പോയന്റാണ് ഡി സി യുണൈറ്റഡിന് ഉള്ളത്. തൊട്ടു പിറകിൽ ഉള്ള മോണ്ട്റൊയൽ ഇമ്പാക്ടിനെക്കാൾ 4 പോയന്റിന്റെ ലീഡ്. അവസാന രണ്ട് മത്സരങ്ങളിൽ രണ്ട് പോയന്റ് മതിയാകും ഡിസിക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ.

Previous articleലീഡ് നാനൂറിലേക്ക് അടുക്കുന്നു, പാക്കിസ്ഥാന്‍ സര്‍വ്വ ശക്തമായ നിലയില്‍
Next articleനബിൽ ഫെകീർ ഒരു മാസത്തോളം പുറത്ത്