
ഇതിഹാസ താരങ്ങളായ കകായും ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗറും ഏറ്റുമുട്ടി. മേജർ ലീഗ് സോക്കറിൽ ഒർലാണ്ടോ സിറ്റിയും ചിക്കാഗോ ഫയറും ഏറ്റുമുട്ടിയപ്പോളാണ് ഫുട്ബോൾ ലെജന്റ്സ് തമ്മിൽ കൊമ്പുകോർത്തത്. MLS ൽ ആദ്യമായാണ് ഷ്വെയ്ൻയിൻസ്റ്റൈഗറും കകായും മാറ്റുരയ്ക്കുന്നത്. 2007 ലെ ബലൻ ദേ ഓർ ജേതാവായ ബ്രസീലിയൻ താരം ഒർലാണ്ടോ സിറ്റിക്ക് വേണ്ടിയാണ് കളത്തിൽ ഇറങ്ങിയത്. 2014 ൽ ആണ് മിലാനിൽ നിന്നും കകാ മേജർ ലീഗ് സോക്കറിൽ എത്തുന്നത്. മൂന്നു സീസണുകൾകൊണ്ട് കളിക്കളത്തിൽ എതിരാളികളെയും ആരാധകരുടെ മനസിനെയും കകാ കീഴടക്കി. 66 മത്സരങ്ങളിൽ നിന്നും 22 ഗോളുകളാണ് ഒർലാണ്ടോ സിറ്റിക്ക് വേണ്ടി കകാ യുടെ കോൺട്രിബ്യുഷൻ. ബയേൺ മ്യൂണിക്കിന്റെ ഐക്കണും ജർമ്മൻ ഫുട്ബോൾ അംബാസിഡറുമായ ഷ്വെയിൻസ്റ്റൈഗർ ചിക്കാഗോ ഫയറിലേക്ക് ഈ സീസണിലാണ് ഓൾഡ്ട്രാഫോഡിൽ നിന്നെത്തിയത്. ഏഴുമത്സരങ്ങളിൽ രണ്ടു ഗോളുനേടി ചിക്കാഗോ ഫയറിനെ ലീഗ് സ്റാൻഡിങ്ങിൽ രണ്ടാമതെത്തിക്കാൻ ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർക്ക് സാധിച്ചു. ഷ്വെയിൻസ്റ്റൈഗറും കകായും സ്കോർ ചെയ്യാതിരുന്ന മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. മേജർ ലീഗ് സോക്കർ ആരാധകരെ തൃപ്തിപ്പെടുത്തിയാണ് ഇതിഹാസ താരങ്ങൾ കളം വിട്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial