എൽ എ ഗാലക്സി സ്റ്റേഡിയത്തിൽ ഇനി ബെക്കാമിന്റെ പ്രതിമ!!

ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ പ്രതിമ സ്റ്റേഡിയത്തിൽ അനാച്ഛാദനം ചെയ്യാൻ ബെക്കാമിന്റെ മുൻ ക്ലബായ എൽ എ ഗാലക്സി തീരുമാനിച്ചു. ഗാലകസിയുടെ ഹോം സ്റ്റേഡിയത്തിൽ ആകും ബെക്കാമിന്റെ പ്രതിമ നിർമ്മിക്കുക. പുതിയ സീസൺ തുടക്കത്തിലേക്ക് പ്രതിമയുടെ പണി പൂർത്തിയാകും എന്ന് ക്ലബ് അറിയിച്ചു.

2007ൽ ഗാലക്സിയിൽ എത്തിയ ഡേവിഡ് ബെക്കാം 6 വർഷത്തോളം അവിടെ കളിച്ചിരുന്നു. രണ്ട് തവണ ഗാലക്സിയെ എം എൽ എസ് ചാമ്പ്യന്മാരാക്കാനും ബെക്കാമിനായിരുന്നു. അമേരിക്കബ് ഫുട്ബോളിനെ ലോക ശ്രദ്ധയിൽ എത്തിക്കുന്നതിൽ ബെക്കാം വലിയ പങ്കുവഹിച്ചിരുന്നു എന്നും അതാണ് ഈ തീരുമാനത്തിന് കാരണം എന്നും ക്ലബ് അറിയിച്ചു.

പോഗ്ബയുടെ സഹോദരനെ സ്വന്തമാക്കി എം.എൽ.എസ് ക്ലബ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം പോൾ പോഗ്ബയുടെ സഹോദരൻ ഫ്ലോറന്റ്യൻ പോഗ്ബയെ സ്വന്തമാക്കി എം.എൽ.എസ് ക്ലബായ അറ്റ്ലാന്റ. ഫ്രീ ട്രാൻസ്ഫറിലാണ് താരം അറ്റ്ലാന്റയിലെത്തുന്നത്. തുർക്കിഷ് ക്ലബായ ജെൻക്ലർബിർലിജിയുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് താരം ഫ്രീ ഏജന്റ് ആയത്.

നേരത്തെ ഫ്രഞ്ച് ലീഗ് 1ൽ സൈന്റ്റ് ഏറ്റിന്നെയുടെ താരമായിരുന്നു ഫ്ലോറന്റ്യൻ പോഗ്ബ. 28കാരനായ ഫ്ലോറന്റ്യൻ പോഗ്ബ പ്രതിരോധ താരമാണ്. ദേശീയ തലത്തിൽ പാപ ഗുനിയയുടെ താരമാണ് ഫ്ലോറന്റ്യൻ പോഗ്ബ. 14 മത്സരങ്ങൾ പാപ ഗുനിയക്ക് വേണ്ടി  ഫ്ലോറന്റ്യൻ പോഗ്ബ കളിച്ചിട്ടുണ്ട്. അടുത്ത മാർച്ചിലാണ്‌ എം.എൽ.എസ് ലീഗ് ആരംഭിക്കുന്നത്.

പ്രീമിയർ ലീഗില്‍ കളിക്കാന്‍ തനിക്കിനിയും ബാല്യമുണ്ടെന്ന് റൂണി

തനിക്ക് ഇനിയും പ്രീമിയർ ലീഗിൽ കളിയ്ക്കാൻ കഴിയുമെന്ന് വ്യക്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ ക്യാപ്റ്റൻ വെയ്ൻ റൂണി. ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഏറ്റവും വലിയ ഗോൾ സ്കോറര്‍ ആയ റൂണി കഴിഞ്ഞ വര്‍ഷമാണ്‌ പ്രീമിയര്‍ ലീഗ് ക്ലബയിരുന്ന എവര്‍ട്ടന്‍ വിട്ടു MLS ക്ലബ് ഡിസി യുണൈറ്റഡില്‍ ചേര്‍ന്നത്. ഡിസി യുണൈറ്റഡിനു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് റൂണി ആദ്യ സീസണില്‍ തന്നെ കാഴ്ചവെച്ചത്.

ഡിസി യുണൈറ്റഡില്‍ ആദ്യ സീസണില്‍ 21 മത്സരങ്ങളില്‍ നിന്നായി 12 ഗോളുകളും 6 അസിസ്റ്റും സ്വന്തം പേരിലാക്കിയിരുന്നു റൂണി. “പ്രീമിയര്‍ ലീഗിന് ആവശ്യപെടുന്ന ക്വാളിറ്റി എന്താണെന്ന്‍ എനിക്ക് അറിയാം, എനിക്ക് ഇനിയും പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ കഴിയും” റൂണി പറയുന്നു.

തന്‍റെ പ്രിയപ്പെട്ട ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കുറിച്ചും റൂണി സംസാരിച്ചു. ഒലെ മികച്ച ഫോം തുടരുകയാണ് എങ്കില്‍ അദ്ദേഹത്തിന് സ്ഥിരം സ്ഥാനം നല്‍കണം എന്നും അല്ലെങ്കില്‍ പോചെട്ടിനോ വരണം എന്നും റൂണി പറയുന്നു.

ഫ്രാങ്ക് ഡി ബോയർ ഇനി എം.എൽ.എസ് ജേതാക്കളെ പരിശീലിപ്പിക്കും

ഡച് പരിശീലകൻ ഫ്രാങ്ക് ഡി ബോയർ ഇനി എം എൽ എസ് ടീം അറ്റ്ലാന്റ യുണൈറ്റഡിന്റെ പരിശീലകനാകും. ഈ വർഷത്തെ യെ എൽ എസ് ജേതാക്കളായ ക്ലബ്ബിന്റെ പരിശീലകൻ ടാറ്റ മാർട്ടിനോക്ക് പകരകാരനായാണ്‌ ബോയർ എത്തുന്നത്.

മുൻ അയാക്‌സ്, ഇന്റർ മിലാൻ, ക്രിസ്റ്റൽ പാലസ് ടീമുകളുടെ പരിശീലകനായ ബോയർ മുൻ ഡച് ദേശീയ ടീം അംഗമാണ്. കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ ക്രിസ്റ്റൽ പാലസ് പരിശീലകനായ അദ്ദേഹം പക്ഷെ ഒരൊറ്റ മത്സരം പോലും ജയിക്കനാവാതെ വന്നതോടെ വെറും 2 മാസങ്ങൾക്കുള്ളിൽ പുറത്തായിരുന്നു. എങ്കിലും തന്റെ അയാക്‌സ് നാളുകളിലെ വിജയം അമേരിക്കയിൽ ആവർത്തിക്കാനാകും എന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.

സ്ലാറ്റൻ ഇബ്രാഹിമോവിച്ച് LA ഗാലക്സിയിൽ തുടരും

സൂപ്പർ താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് മേജർ ലീഗ് സോക്കറിൽ തുടരും. LA ഗാലക്സിയുടെ സ്‌ട്രൈക്കറായ സ്വീഡിഷ് താരം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടയിലാണ് താൻ മേജർ ലീഗ് സോക്കറിൽ തുടരുമെന്ന സന്ദേശമുള്ള വീഡിയോ സ്ലാറ്റൻ ട്വീറ്റ് ചെയ്തത്. തന്റെ മുൻ ടീമായ എ.സി മിലാനിലേക്ക് സ്ലാറ്റൻ തിരിച്ചു പോകുമെന്ന വാർത്തകൾ ആയിരുന്നു പ്രചരിച്ചത്.

സ്ലാട്ടനുമായി ചർച്ച നടത്തിയിരുന്നെന്നു ഇറ്റാലിയൻ ക്ലബ് സ്ഥിതീകരിച്ചിരുന്നു. എന്നാൽ ഇറ്റാലിയൻ ആരാധകരുടെ പ്രതീക്ഷകൾ കാറ്റിൽ പരാതിയാണ് സ്ലാറ്റൻ അമേരിക്കൻ ലീഗിൽ തുടരുമെന്ന് പറഞ്ഞത്. മേജർ ലീഗ് സോക്കറിലെ ആദ്യ സീസണിൽ 27 മത്സരങ്ങളിൽ നിന്നായി 22 ഗോളുകൾ സ്ലാറ്റൻ നേടിയിരുന്നു.

അറ്റ്ലാന്റ യുണൈറ്റഡിന് മേജർ ലീഗ് സോക്കർ കപ്പ്

മേജർ ലീഗ് സോക്കറിൽ ഇനി പുതിയ രാജാക്കന്മാർ. തങ്ങളുടെ രണ്ടാം സീസണിൽ തന്നെ കിരീടം നേടിയാണ് അറ്റ്ലാന്റ യുണൈറ്റഡ് എഫ് സി എം എൽ എസ് ചരിത്രം രചിച്ചത്. പോർട്ട്ലാൻഡ് ടിംബേർസിനെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് അവർ മറികടന്നത്.

ലീഗിലെ ഈ സീസണിലെ താരോദയം ജോസഫ് മാർടീനസാണ് അറ്റ്ലാന്റയുടെ ആദ്യ ഗോൾ നേടിയത്. 39 ആം മിനുട്ടിലാണ് താരത്തിന്റെ ഈ സീസണിലെ 35 ആം ഗോൾ പിറന്നത്. പിന്നീട് രണ്ടാം പകുതിയിൽ ഫ്രാങ്കോ എസ്‌കോബാർ നേടിയ ഗോളിന് വഴി ഒരുക്കിയതും മാർടീനസായിരുന്നു. ഈ സീസണോടെ ക്ലബ്ബ് വിടുന്ന പരീശീലകൻ ജരാർഡോ മാർടീനോക്ക് താരങ്ങൾ നൽകുന്ന ഉചിതമായ യാത്ര അയപ്പായി കിരീട ധാരണം.

ആഷ്‌ലി കോളുമായുള്ള കരാർ റദ്ദാക്കി ലോസ് ആഞ്ചലസ് ഗാലക്‌സി

എം എൽ എസ് ക്ലബ്ബ് ലോസ് ആഞ്ചലസ് ഗാലക്‌സി ഇംഗ്ലീഷ് താരം ആഷ്‌ലി കോളുമായുള്ള കരാർ അവസാനിപ്പിച്ചു. താരവുമായുള്ള കരാർ ഒരു വർഷത്തേക്ക് പുതുക്കാൻ ക്ലബ്ബിന് ഓപ്‌ഷൻ ഉണ്ടായിരുന്നെങ്കിലും ക്ലബ്ബ് അത് വേണ്ടെന്ന് വെക്കുകയായിരുന്നു. റിലീസ് ചെയ്യപ്പെട്ട താരം തന്റെ ഭാവി പദ്ധതികൾ വെളിപ്പെടുത്തിയിട്ടില്ല.

2016 ലാണ് താരം ഗ്യാലക്സിയിൽ എത്തിയത്. യൂറോപ്യൻ ഫുട്‌ബോളിൽ വിജയകരമായ വർഷങ്ങൾക്ക് ശേഷമാണ് താരം റോമയിൽ നിന്ന് ഗ്യാലക്സിയിൽ എത്തിയത്. നേരത്തെ ആഴ്സണൽ, ചെൽസി ടീമുകൾക്ക് വേണ്ടി കളിച്ച താരം ഒരു കാലത്ത് ലോകത്തെ മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാളായിരുന്നു. ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടി 107 മത്സരങ്ങളും കോൾ കളിച്ചിട്ടുണ്ട്.

സ്ലാട്ടൻ ഇബ്രാഹിമോവിച് എം.എൽ.എസിൽ തുടരും – L.A ഗാലക്‌സി

സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച് മേജർ ലീഗ് സോക്കറിൽ തുടരുമെന്ന് എൽ എ ഗാലക്‌സി. സ്ലാട്ടൻ മിലാനിലേക്ക് തിരിച്ചു പോകുമെന്ന അഭ്യൂഹങ്ങൾ പറന്നതിനു പിന്നാലെയാണ് ഗാലക്‌സി വിശദീകരണവുമായി രംഗത്തെത്തിയത്. സ്ലാട്ടന്റെ കരാറിൽ ഇനിയും ഒരു വർഷം കൂടി ഉണ്ടെന്നും അതിനു ശേഷമേ താരം മേജർ ലീഗ് സോക്കർ വിടുകയുള്ളെന്നും ഗാലക്‌സി ടെക്ക്നിക്കൽ ഡയറക്ടർ ജൊവാൻ കിറോവ്സ്കി അറിയിച്ചു.

മിലാൻ അധികൃതരുമായി ഇബ്രയുടെ അഗെന്റ്റ് ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടുണ്ട്. എം എൽ എസിലെ മികച്ച പുതിയ കളിക്കാരനുള്ള അവാർഡ് നേടിയ സ്വീഡിഷ് ഇതിഹാസ താരം മികച്ച ഗോളിനുള്ള അവാർഡും സ്വന്തമാക്കി . എം എൽ എസ് ചരിത്രത്തിൽ ഒരു സീസണിൽ 20 ഗോളും 10 അസിസ്റ്റും നേടുന്ന മൂന്നാമത്തെ താരമായി സ്ലാട്ടൻ മാറിയ അരങ്ങേറ്റ സീസണിൽ തന്നെ മാറിയിരുന്നു.

അമേരിക്ക കീഴടക്കി സ്ലാട്ടൻ, മികച്ച ഗോളിനുള്ള അവാർഡും സ്വന്തം പേരിലാക്കി

മേജർ ലീഗ് സോക്കറിൽ സ്ലാട്ടന്റെ തേരോട്ടം തുടരുന്നു. ഇത്തവണ ലീഗിലെ പോയ വർഷത്തെ മികച്ച ഗോളിനുള്ള അവാർഡാണ് സ്വീഡിഷ് ഇതിഹാസ താരം നേടിയത്. മാർച്ചിൽ ലോസ് അഞ്ചലസ് എഫ് സി ക്ക് എതിരെ 40 വാര അകലെ നിന്ന് നേടിയ വോളിക്കാണ് ഇബ്ര അവാർഡ് കരസ്ഥമാക്കിയത്. നേരത്തെ ലീഗിൽ മികച്ച പുതിയ കളിക്കാരനുള്ള അവാർഡും സ്ലാട്ടൻ സ്വന്തമാക്കിയിരുന്നു.

https://twitter.com/LAGalaxy/status/1062526530574725120?s=19

അരങ്ങേറ്റ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയതാണ് താരം ഈ ഗോൾ നേടിയത്. മത്സരത്തിൽ പിന്നിൽ നിൽക്കുകയായിരുന്ന ഗലക്സിയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന താരം മത്സരത്തിൽ ടീമിന്റെ വിജയ ഗോളും നേടിയിരുന്നു. എം എൽ എസ് ചരിത്രത്തിൽ ഒരു സീസണിൽ 20 ഗോളും 10 അസിസ്റ്റും നേടുന്ന മൂന്നാമത്തെ താരമായി സ്ലാട്ടൻ മാറിയ അരങ്ങേറ്റ സീസണിൽ തന്നെ മാറിയിരുന്നു.

കരിയർ അമേരിക്കയിൽ തന്നെ അവസാനിപ്പിക്കും എന്ന് റൂണി

ഇംഗ്ലണ്ടിലേക്കോ യൂറോപ്പിലേക്കൊ ഇനി ഫുട്ബോൾ കളിക്കാൻ തിരിച്ചുവരില്ല എന്ന് വ്യക്തമാക്കി ഇംഗ്ലീഷ് സ്ട്രൈക്കർ വെയ്ൻ റൂണി. ഇപ്പോൾ മേജർ ലീഗ് സോക്കർ ക്ലബായ ഡി സി യുണൈറ്റഡിനായാണ് റൂണി കളിക്കുന്നത്. തന്റെ കരിയർ അവസാനം വരെ താൻ ഇനി എം എൽ എസിൽ തന്നെ ആയിരിക്കും എന്നാണ് റൂണി പറഞ്ഞത്. കഴിഞ്ഞ സീസൺ പകുതിയിൽ എം എൽ എസിൽ എത്തിയ റൂണി അത്ഭുതങ്ങൾ തന്നെ അമേരിക്കയിൽ കാണിച്ചിരുന്നു.

അവസാന സ്ഥാനത്തായിരുന്നു ഡി സി യുണൈറ്റഡിനെ പ്ലേ ഓഫിൽ എത്തിക്കാൻ റൂണിക്ക് ആയിരുന്നു. റൂണി അമേരിക്കയിൽ ആരാധകരുടെ പ്രിയ താരമാവുകയും ചെയ്തു. ലീഗിലെ ബെസ്റ്റ് ഇലവനിലും റൂണി ഉണ്ട്. നേരത്തെ ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായും എവർട്ടണായും റൂണി കളിച്ചിരുന്നു. ഈ രണ്ടു ക്ലബുകൾക്ക് അല്ലാതെ വേറെ ഒരു ക്ലബിനായും ഇംഗ്ലണ്ടിൽ കളിക്കാൻ തനിക്ക് ആവില്ല എന്നും മുമ്പ് റൂണി പറഞ്ഞിരുന്നു.

പ്രായമേറെ ആയിട്ടും ഇബ്രാഹിമോവിചിന് അമേരിക്കയിൽ പുതുമുഖത്തിനുള്ള പുരസ്കാരം

സ്ലാട്ടാൻ ഇബ്രാഹിമോവിചിന് മേജർ ലീഗ് സോക്കറിൽ പുരസ്കാരം. ലീഗിലേക്ക് വന്ന മികച്ച പുതുമുഖത്തിനുള്ള അവാർഡാണ് ഇബ്രാഹിമോവിചിന് ലഭിച്ചിരിക്കുന്നത്. പുതുമുഖം ആകുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന കൗതുകം കൂടെ ഈ അവാർഡിനൊപ്പം വരുന്നു. എൽ എ ഗാലക്സിക്കായി നടത്തിയ മികച്ച പ്രകടനമാണ് ഇബ്രയെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്.

എൽ എ ഗാലക്സിയിൽ ഈ സീസണിൽ എത്തിയ ഇബ്ര 22 ഗോളുകൾ ലീഗിൽ നേടിയിരുന്നു. 22ഗോളുകൾക്ക് ഒപ്പം 10 അസിസ്റ്റും ഇബ്രയുടെ പേരിൽ ഉണ്ട്. 27 മത്സരങ്ങളിൽ നിന്നാണ് ഇതൊക്കെ ഇബ്ര സ്വന്തമാക്കിയത്. എങ്കിലും ടീമിന് പ്ലേ ഓഫ് യോഗ്യത നേടിക്കൊടുക്കാൻ ഇബ്രക്ക് ആയിരുന്നില്ല. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ലീഗിലെ മികച്ച ഇലവനിലും ഇബ്ര ഇടം നേടിയിരുന്നു.

ഗാലക്‌സി വിട്ട് എങ്ങോട്ടുമില്ലെന്ന് ഇബ്രാഹിമോവിച്ച്

എം.എൽ.എസ് ക്ലബായ ലാ ഗാലക്സി വിട്ടു താൻ എങ്ങോട്ടും പോവുന്നില്ലെന്ന് ഇബ്രാഹിമോവിച്ച്. താരം എം.എസ്.എൽ സീസൺ കഴിഞ്ഞതിനു ശേഷം എ.സി മിലാനിലെക്കോ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കോ തിരിച്ചെത്തുമെന്ന് വാർത്തകൾക്കിടയിലാണ് താരം ഗാലക്‌സിയിൽ തന്നെ ഈ വർഷവും തുടരാനാണ് ആഗ്രഹമെന്ന് അറിയിച്ചത്. നിലവിലെ കരാർ പ്രകാരം അടുത്ത സീസണിന്റെ അവസാനം വരെ ഇബ്രാഹിമോവിച്ച് ലാ ഗാലക്‌സിയിൽ തുടരും.

ലാ ഗാലക്‌സിക്ക് വേണ്ടി 27 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും 10 അസിസ്റ്റുകളും സ്വന്തമാക്കി മികച്ച ഫോമിലാണ് ഇബ്രാഹിമോവിച്ച്. ഇതേ തുടർന്നാണ് ഇബ്രാഹിമോവിച്ചിന്റെ തേടി യൂറോപ്പിൽ നിന്ന് ക്ലബുകൾ രംഗത്തെത്തിയത്. യൂറോപ്പിൽ നിന്ന് തന്നെ തേടി ക്ലബ്ബുകൾ രംഗത്ത് ഉണ്ടെങ്കിലും ലാ ഗാലക്‌സിയിൽ താൻ പുതിയ കരാറിനെ കുറിച്ച് ചർച്ചകൾ തുടങ്ങിയിട്ടുണ്ടെന്നും ഇബ്രാഹിമോവിച്ച് സൂചിപ്പിച്ചു.

Exit mobile version