primus mobile
primus mobile

കെകുട മാനേ മേജർ ലീഗ് സോക്കർ വിട്ട് മെക്സിക്കൻ ലീഗിലേക്ക്

ഗാംബിയൻ അറ്റാക്കറായ കെകുട മാനേ മേജർ ലീഗ് സോക്കർ വിട്ട് മെക്സിക്കൻ ലീഗിലേക്ക് ചുവട് മാറി. 23 കാരനായ കെകുട മാനേയെ ലീഗ് എംഎക്സ് ക്ലബ്ബായ പച്ചുക്കയാണ് വാങ്ങിയത്. വാൻകൂവർ വൈറ്റ്കാപ്സിന്റെ താരമായ കെകുട മാനേ 2013 ലാണ് മേജർ ലീഗ് സോക്കറിൽ അരങ്ങേറ്റം കുറിച്ചത്. മേജർ ലീഗ് സോക്കറിൽ തന്നെ തുടരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒടുവിൽ കെകുട മാനേ മെക്സിക്കോ തിരഞ്ഞെടുക്കുകയായിരുന്നു. സെക്കൻഡ് ബുണ്ടസ് ലീഗ ക്ലബ്ബായ യൂണിയൻ ബെർലിനിൽ ട്രയൽസിനായി കെകുട മാനേ പോയിരുന്നു.

120 ൽ അധികം മത്സരങ്ങളിൽ നിന്നായി 26 ഗോളുകളാണ് കെകുട മാനേയുടെ മേജർ ലീഗ് സോക്കർ സമ്പാദ്യം. 2015 ൽ വൈറ്റ്ക്യാപ്സിനു വേണ്ടിയാണു കെകുട മാനേ തകർപ്പൻ പ്രകടനം പുറത്തെടുത്തത്. 28 മത്സരങ്ങളിൽ സ്റ്റാർട്ട് ചെയ്ത കെകുട മാനേ ഏഴു ഗോളുകളും നേടി. 2017 ൽ കൊളംബസ് ക്രീവിനു വേണ്ടി നാല് ഗോളുകളും മാനേ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial