MLS ഓൾ സ്റ്റാർ ടീമിൽ കാക

- Advertisement -

തുടർച്ചയായ മൂന്നാം തവണയും കാകയെ MLS ഓൾ സ്റ്റാർ ഇലവനിലേക്ക് ആരാധകർ തിരഞ്ഞെടുത്തു. ഒർലാൻഡോ സിറ്റിയുടെ ക്യാപ്റ്റൻ 2014ൽ മാർക്കീ താരമായാണ് MLS ൽ എത്തിയത്. ആഗസ്റ്റ് 2നാണ് ചിക്കാഗോയിലെ സോൾജ്യർ ഫീൽഡിൽ MLS ഓൾ സ്റ്റാർ ഇലവൻ റയൽ മാഡ്രിഡിനെ നേരിടുക.

AC മിലാനിലെ തകർപ്പൻ കരിയറിനൊടുവിൽ റയൽ മാഡ്രിഡിന് ശേഷമാണ് കകാ ഒർലാൻഡോ സിറ്റിയിലൂടെ MLSൽ എത്തുന്നത്. ഏറ്റവും വിലയേറിയ താരമായി എത്തിയ കകായുടെ താരമൂല്യത്തിന് ഇന്നും വിലയിടിഞ്ഞിട്ടില്ല. MLS ആരാധകർക്ക് ഏറെ പ്രിയപ്പെട്ട കകാ ഈ സീസണിൽ കളിച്ച 13 മൽസരങ്ങളിൽ 4 അസിസ്റ്റ് ഉൾപ്പെടെ 3 ഗോളുകളാണ് നേടിയത്. പരിക്ക് കാരണം 8 മൽസരങ്ങൾ നഷ്ടപ്പെട്ടെങ്കിലും മികച്ച ഫോമിലാണ് ബ്രസീലിയൻ താരം. പഴയ ടീം അംഗങ്ങളെ ആണ് ആഗസ്റ്റ് 2ന് കകാ നേരിടുന്നത്. മാർസെലോയും ക്രിസ്റ്റ്യാനോയുമടങ്ങുന്ന, ചാമ്പ്യൻസ് ലീഗ് നേടിയ സിദാന്റെ റയലിനെ ആണ് കാകയും സംഘവും നേരിടേണ്ടി വരിക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement