ഒർലാണ്ടോ സിറ്റിയിൽ നിന്നും ഓൾ സ്റ്റാർ ടീമിൽ കാക മാത്രം

ഒർലാണ്ടോ സിറ്റിയുടെ ക്യാപ്റ്റനും ബ്രസീലിയൻ താരവുമായ കാക മേജർ ലീഗ് സോക്കർ ഓൾ സ്റ്റാർ റൂസ്റ്ററിൽ ഇടംപിടിച്ചു. ഒർലാണ്ടോ സിറ്റി ടീമിൽ നിന്നും മറ്റൊരു താരങ്ങൾക്കും ടീമിൽ ഇടം പിടിക്കാൻ സാധിച്ചില്ല. ഫാൻസിന്റെ വോട്ടിലൂടെ തിരഞ്ഞെടുത്ത താരങ്ങൾക്കൊപ്പം 11 താരങ്ങളെക്കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചതാണ് പുതിയ ഓൾ സ്റ്റാർ MLS ടീം. കാകയുടെ കൂടെ ചിക്കാഗോ ഫയർ മിഡ് ഫീൽഡർ ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ, ന്യൂ യോർക്ക് സിറ്റി എഫ്സിയുടെ ഡേവിഡ് വിയ്യ, ടൊറേന്റോ എഫ്സിയുടെ മൈക്കൽ ബ്രാഡ്‌ലി, കൊളറാഡോ എഫ്സിയുടെ ഗോൾകീപ്പർ ടിം ഹൊവാർഡും ഉണ്ടാകും. ഫുട്ബാൾ ഇതിഹാസങ്ങൾ റയൽ മാഡ്രിഡുമായി  ഏറ്റുമുട്ടുമ്പോൾ തകർപ്പൻ ഒരു മത്സരം ആരാധകർക്ക് പ്രതീക്ഷിക്കാം.

ഒർലാൻഡോ സിറ്റിയുടെ ക്യാപ്റ്റനായി കാക 2014ൽ മാർക്കീ താരമായാണ് MLS ൽ എത്തിയത്. A C മിലാനിലെ തകർപ്പൻ കരിയറിനൊടുവിൽ റയൽ മാഡ്രിഡിന് ശേഷമാണ് കകാ ഒർലാൻഡോ സിറ്റിയിലൂടെ MLSൽ എത്തുന്നത്.  ഈ സീസണിൽ കളിച്ച 13 മൽസരങ്ങളിൽ 4 അസിസ്റ്റ് ഉൾപ്പെടെ 3 ഗോളുകളാണ് നേടിയത്. പരിക്ക് കാരണം 8 മൽസരങ്ങൾ നഷ്ടപ്പെട്ടെങ്കിലും മികച്ച ഫോമിലാണ് ബ്രസീലിയൻ താരം. ആഗസ്റ്റ് 2നാണ് ചിക്കാഗോയിലെ സോൾജ്യർ ഫീൽഡിൽ MLS ഓൾ സ്റ്റാർ ഇലവൻ റയൽ മാഡ്രിഡിനെ നേരിടുക.

MLS ഓൾ സ്റ്റാർ ടീം 

ഗോൾകീപ്പേഴ്‌സ് : സ്റ്റെഫാൻ ഫ്രയ് (സിയാറ്റിൽ സൗണ്ടേഴ്സ് FC), ടിം ഹൊവാഡ് (കൊളറാഡോ റാപിഡ്‌സ്)

ഡിഫെൻഡേർസ്: ഡാമാർക്കസ് ബീസ്‌ലെയ് (ഹൂസ്റ്റൺ ഡൈനാമോ), ഗ്രെഗ് ഗർസാ (അറ്റ്ലാന്റ യുണൈറ്റഡ്), ഹേർനാൻ ഗ്രാന (FC ഡല്ലാസ്), മാറ്റ് ഹെഡ്ജസ് (FC ഡല്ലാസ്), ജൊഹാൻ കപ്പൽഹോഫ് (ചിക്കാഗോ ഫയർ), മൈക്കൽ Parkhurst (അറ്റ്ലാന്റ യുണൈറ്റഡ്), ജെല്ലേ വാൻ ഡാം (LA ഗാലക്സി), ഗ്രഹാം സൂസി (സ്പോർട്ടിങ് കൻസാസ് സിറ്റി)

മിഡ്‌ഫീൽഡർസ്: കെലിൻ ആകസ്‌റ്റ (FC ഡല്ലാസ്), മിഗുൽ അൽമിറോൻ (അറ്റ്ലാന്റ യുണൈറ്റഡ്), മൈക്കൽ ബ്രാഡ്‌ലി (ടോറോന്റോ FC), ജിയോവനി ഡോസ് സാന്റോസ് (LA ഗാലക്സി), കാക (ഒർലാണ്ടോ സിറ്റി SC), ഡാക്സ് മക്കാർത്തി (ചിക്കാഗോ ഫയർ), ഇഗ്നസിയോ പിയേറ്റി (മോന്ററീൽ ഇമ്പാക്ട്), ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ (ചിക്കാഗോ ഫയർ), ഡീഗോ വലേറി (പോർട്ലാൻഡ് ടിംബേർസ്)

ഫോർവേഡ്സ്: ജോസ്യ് എല്ടിഡോറെ (ടോറോന്റോ FC), ടോം ട്വയെർ (സ്പോർട്ടിങ് കൻസാസ് സിറ്റി), സെബാസ്റ്റ്യൻ ജിയോവിൻകോ (ടോറോന്റോ FC), നേമഞ്ഞ നിക്കോളിക് (ചിക്കാഗോ ഫയർ), ഡേവിഡ് വിയ്യ (ന്യൂയോർക്ക് സിറ്റി FC)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial