റയലിനെ കാത്തിരിക്കുന്നത് ശക്തരായ എതിരാളികൾ – കാക

മേജർ ലീഗ് സോക്കർ ഓൾ സ്റ്റാർ ടീമുമായുള്ള മത്സരത്തിൽ റയൽ മാഡ്രിഡിന് നേരിടേണ്ടി വരിക ശക്തമായ പോരാട്ടമായിരിക്കുമെന്നു ബ്രസീലിയൻ ഇതിഹാസം കാക. തുല്യ ശക്തികളുടെ പോരാട്ടമായാണ് ചിക്കാഗോയിലെ സോൾജ്യർ ഫീൽഡ് സ്റ്റേഡിയത്തിൽ ആഗസ്റ്റ് 2 നു നടക്കുന്ന പോരാട്ടത്തെ ഒർലാണ്ടോ സിറ്റിയുടെ അമരക്കാരൻ വിശേഷിപ്പിച്ചത്. കാകയുടെ കൂടെ ചിക്കാഗോ ഫയർ മിഡ് ഫീൽഡർ ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ, ന്യൂ യോർക്ക് സിറ്റി എഫ്സിയുടെ ഡേവിഡ് വിയ്യ, ടൊറേന്റോ എഫ്സിയുടെ മൈക്കൽ ബ്രാഡ്‌ലി, കൊളറാഡോ എഫ്സിയുടെ ഗോൾകീപ്പർ ടിം ഹൊവാർഡും ഉണ്ടാകും. ഫുട്ബാൾ ഇതിഹാസങ്ങൾ റയൽ മാഡ്രിഡുമായി  ഏറ്റുമുട്ടുമ്പോൾ തകർപ്പൻ ഒരു മത്സരം ആരാധകർക്ക് പ്രതീക്ഷിക്കാം.

മാഞ്ചസ്റ്റർ യൂണൈറ്റഡുമായും ബാഴ്സലോണയുമായും സിറ്റിയുമായുള്ള മത്സരങ്ങൾക്ക് ഒടുവിൽ   ഇന്റർനാഷണൽ സൂപ്പർ കപ്പിനും ശേഷമാണ് റയൽ മാഡ്രിഡ് ചിക്കാഗോയിലേക്കെത്തുക.  . മെയിൻ ഇലവനെ കളത്തിൽ ഇറക്കിയായിരിക്കും സിദാനും റയലും MLS ടീമിനോട് ഏറ്റുമുട്ടുക. 35 കാരനായ കാക റയൽ മാഡ്രിഡിന് വേണ്ടി 130 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2009 മുതൽ 2013 വരെ റയലിൽ തുടർന്ന താരം 29 ഗോളുകളും നേടി. മുൻ ടീം അംഗങ്ങൾക്കെതിരെയാണ് കാക ഓഗസ്റ്റ് 2 നു ഇറങ്ങുന്നത്. റാമോസ്, ബെൻസേമ, മാഴ്‌സെലോ, ലൂക്ക മോഡ്രിക്, റാഫേൽ വരാനെ എന്നിവർ കാക യുടെ റയൽ മാഡ്രിഡിലെ സഹതാരങ്ങൾ ആയിരുന്നു. സിനദിൻ സിദാന്റെ ചാമ്പ്യൻസ് ലീഗ് ജേതാക്കളും ഇതിഹാസ താരങ്ങൾ അടങ്ങുന്ന MLS ഓൾ സ്റ്റാർ ടീം ഏറ്റുമുട്ടുമ്പോൾ ഫുട്ബോൾ ആരാധകർക്ക് ലഭിക്കുക മറക്കാനാവാത്തൊരു മത്സരമാകുമെന്നത് തീർച്ച.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial