മേജർ ലീഗ് സോക്കറിനോട് കകാ വിടപറയുന്നു

ബ്രസീലിയൻ താരം കകാ മേജർ ലീഗ് സോക്കറിനോട് വിട പറയുന്നു. കഴിഞ്ഞ മൂന്നു സീസണിലാണ് ഒർലാണ്ടോ സിറ്റി എഫ്സിയുടെ താരമാണ് കകാ. നാലാം സീസണിലും കകായെ ഒർലാണ്ടോ സിറ്റി എഫ്സിയിൽ പിടിച്ച് നിർത്താൻ മാനേജ്‌മെന്റ് ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. മേജർ ലീഗ് സോക്കറിൽ നിന്നും ഇനിയെങ്ങോട്ടേക്ക് കകാ മാറുമെന്നതിനെക്കുറിച്ച് ഒട്ടേറെ ഊഹാപോഹങ്ങൾ പരക്കുന്നുണ്ട്. പരിക്ക് ഈ സീസണിൽ താരത്തിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. ഒർലാണ്ടോയിൽ 77 മത്സരങ്ങളിൽ 19 അസിസ്റ്റുകളോടൊപ്പം 25 ഗോൾ കകാ നേടിയിട്ടുണ്ട്. 2007 ലെ ബലൻ ദേ ഓർ ജേതാവായ ബ്രസീലിയൻ താരം ഒർലാണ്ടോ സിറ്റിക്ക് വേണ്ടി ഈ ഞായറാഴ്ച അവസാന മത്സരം കളിക്കും. 

മൂന്നു തവണ തുടർച്ചയായി MLS ഓൾ സ്റ്റാർ ഇലവനിൽ സ്ഥാനം പിടിച്ച കകാ 2014ൽ ഒർലാൻഡോ സിറ്റിയുടെ മാർക്കീ താരമായാണ് MLS ൽ എത്തിയത്. AC മിലാനിലെ തകർപ്പൻ കരിയറിനൊടുവിൽ റയൽ  മാഡ്രിഡിൽ എത്തിയതിനു ശേഷമാണ് കകായുടെ മുന്നിൽ ഒർലാൻഡോ സിറ്റിയിലേക്കുള്ള വഴി തുറന്നത്. AC മിലാന് വേണ്ടി സീരി എ യും ചാമ്പ്യൻസ് ലീഗും നേടിയിട്ടുണ്ട് കകാ. 193 മത്സരങ്ങളിൽ 70 ഗോളുകൾ ഇറ്റാലിയൻ ടീമിന് വേണ്ടി കകാ നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial