ഇബ്രാഹ്മോവിചിന് ഹാട്രിക്കും ക്ലബ് റെക്കോർഡും, ഏഴു ഗോളടിച്ച് എൽ എ ഗാലക്സി

- Advertisement -

ഇബ്രാഹിമോവിച് അമേരിക്കയിൽ ഗോൾ വേട്ട് തുടരുകയാണ്. ഇന്ന് എൽ എ ഗാലക്സിക്ക് വേണ്ടി ഹാട്രിക്കുമായി തിളങ്ങിയ ഇബ്രാഹീമോവിച് ക്ലബ് ചരിത്രത്തിൽ ഒരു പുതിയ റെക്കോർഡും കുറിച്ചു. ക്ലബിനായി ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ അടിക്കുന്ന താരമായാണ് ഇബ്രഹിമോവിച് മാറിയത്. ഇന്നത്തെ ഹാട്രിക്കോടെ ഇബ്രയ്ക്ക് ലീഗിൽ 26 ഗോളുകളായി. 24 ഗോളുകൾ ആയിരുന്നു ഇതുവരെ എൽ എ ഗാലക്സി ക്ലബിന്റെ റെക്കോർഡ്.

ഇന്ന് സ്പോർടിംഗ് കെ സിക്ക് എതിരെ ആയിരുന്നു ഇബ്രാഹിമോവിചിന്റെ ഈ തകർപ്പൻ പ്രകടനം. ഇബ്രാഹിമോവിചിന്റെ മൂന്ന് ഗോളുകൾ ഉൾപ്പെടെ ഏഴു ഗോളുകളാണ് എൽ എ ഗാലക്സി ഇന്ന് നേടിയത്. 7-2ന്റെ വിജയം ക്ലബ് സ്വന്തമാക്കുകയും ചെയ്തു. ഇബ്രയെ കൂടാതെ ലെറ്റ്ഗെറ്റ് ഇരട്ട ഗോളുകളും അന്റുണ, കൊരോണ എന്നിവർ ഒരോ ഗോൾ വീതവും നേടി. 1998ന് ശേഷം ആദ്യമായാണ് എൽ എ ഗാലക്സി ഒരു മത്സരത്തിൽ ഏഴു ഗോളുകൾ അടിക്കുന്നത്.

Advertisement