ഇബ്രാഹിമോവിചിന് ആദ്യ ഹാട്രിക്ക്, മൂന്ന് തവണ പിറകിൽ പോയിട്ടും ഗ്യാലക്സിക്ക് ജയം

ഇന്ന് മേജർ ലീഗ് സോക്കറിൽ നടന്ന ത്രില്ലറിൽ എൽ എ ഗാലക്സിക്ക് വിജയം. സ്വീഡിഷ് ഇതിഹാസം സ്ലാട്ടാൻ ഇബ്രാഹിമോവിചിന്റെ തകർപ്പൻ പ്രകടനമാണ് ഒർലാണ്ടോ സിറ്റിക്കെതിരെ ഗാലക്സിക്ക് വിജയം നൽകിയത്. മൂന്ന് തവണ മത്സരത്തിൽ പിറകിൽ പോയ ഗാലക്സി ഇബ്രയുടെ ഹാട്രിക്കിന്റെ മികവിൽ 4-3ന് വിജയിക്കുകയായിരുന്നു. ഇബ്രാഹിമോവിചിന്റെ അമേരിക്കയിലെ ആദ്യ ഹാട്രിക്കാണിത്.

47, 67, 71 മിനുട്ടുകളിൽ ആയിരുന്നു സ്ലാട്ടാന്റെ ഗോളുകൾ. മൂൻ ഗോൾ മാത്രമല്ല ഗാലക്സിയുടെ ആദ്യ ഗോൾ നേടിയ ഡോസ് സാന്റോസിന് ആ ഗോൾ അസിസ്റ്റ് ചെയ്തതും സ്ലാട്ടനായിരുന്നു‌. ഈ ജയം ഗാലക്സിയെ ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചു. 17 മത്സരങ്ങളിൽ നിന്നായി സ്ലാട്ടൻ ഇതുവരെ 15 ഗോളുകൾ അമേരിക്കയിൽ നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleക്രിസ് ലിന്നിനു പുതിയ കരാര്‍ നല്‍കി ക്യൂന്‍സ്‍ലാന്‍ഡ്
Next articleഇന്ത്യയ്ക്ക് എതിരാളികള്‍ ഇറ്റലി, ജയിച്ചാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍