ഡേവിഡ് വിയ്യ MLS ലെ മികച്ച താരം

ന്യൂയോർക്ക് സിറ്റി എഫ്സിയുടെ സ്പാനിഷ് താരം ഡേവിഡ് വിയ്യ ഇഎസ്പിഎന്നിന്റെ മികച്ച MLS താരമായി തിരഞ്ഞെടുക്കപ്പെട്ടു. 23 ഗോളുകളുമായി 2016 ക്യാമ്പയിനിലെ മേജർ ലീഗ് സോക്കറിലെ എംവിപി ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു ഡേവിഡ് വിയ്യ. അമേരിക്കൻ നാഷണൽ ടീം അംഗവും ബുണ്ടസ് ലീഗ ക്ലബ്ബ് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ മിഡ്ഫീൽഡറുമായ ക്രിസ്റ്റിയൻ പുലിസിക്ക് ബേസ്ഡ് ബ്രേക്ക് ഔട്ട് അത്‌ലറ്റ് എന്ന അവാർഡിനായി നോമിനേറ്റ് ചെയ്‌തെങ്കിലും വിജയിച്ചില്ല.

സ്പാനിഷ് ഇതിഹാസ താരം ഡേവിഡ് വിയ്യ ന്യൂയോർക്ക് സിറ്റി എഫ്സിക്ക് വേണ്ടിയാണ് MLS ൽ ഇറങ്ങുന്നത്. ന്യൂയോർക്ക് സിറ്റി എഫ്സിയുടെ 2017 ക്യാമ്പയിനിൽ 18 മത്സരങ്ങളിൽ 12 ഗോളടിച്ച  വിയ്യ തകർപ്പൻ ഫോമിലാണ്. അമ്പത് ഗോൾ അസിസ്റ്റുകളും മേജർ സോക്കർ ലീഗിന്റെ ‘എൽ ഗ്വെജോ’ യുടെ വകയായിട്ടുണ്ട്.  സ്പെയിൻ നാഷണൽ ടീമിന് വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയത് 35 കാരനായ ഡേവിഡ് വിയ്യയാണ്. വലൻസിയക്കും ബാഴ്സയ്ക്കും അത്ലെറ്റിക്കോ മാഡ്രിഡിനും വേണ്ടി അദ്ദേഹം കളത്തിലിറങ്ങിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial