അമേരിക്കൻ ലീഗിൽ ടീമുമായി ബെക്കാം

- Advertisement -

അമേരിക്കയുടെയും കാനഡയുടെയും ഫുട്ബോൾ ലീഗായ മേജർ ലീഗ് സോക്കറിൽ മിയമിയിൽ നിന്നൊരു ടീമുമായി ഇതിഹാസ താരം ഡേവിഡ് ബെക്കാം വരുന്നു. 2021 ഓട് കൂടി മിയാമി ബെക്കാം യുണൈറ്റഡ് മേജർ ലീഗ് സോക്കറിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ടീമിന്റെ സ്റ്റേഡിയത്തിനു വേണ്ടി സ്ഥലം അനുവദിച്ചുകൊണ്ടുള്ള മിയാമി സിറ്റി ഒഫീഷ്യൽസിന്റെ അറിയിപ്പ് വന്നതോട് കൂടിയാണ് മേജർ ലീഗ് സോക്കറിലെ ബെക്കാം ടീമിന്റെ പ്രതീക്ഷകൾ ഉയർന്നത്. ഇരുപത്തയ്യായിരത്തോളം കാണികൾക്ക് വേണ്ടി ആണ് സ്റ്റേഡിയം സജ്ജമാക്കുന്നതെന്നാണ് മിയാമി ബെക്കാം യുണൈറ്റഡ് ഒഫീഷ്യൽസ് അറിയിച്ചത്. 2007  ലെ MLS  സൂപ്പർ ഡ്രാഫ്റ്റിലൂടെയാണ് ബെക്കാം മേജർ ലീഗ് സോക്കറിലെ എൽഎ ഗാലക്സിയിൽ എത്തുന്നത്. അന്നത്തെ എൽഎ ഗാലക്സിയുമായുള്ള കരാർ അനുസരിച്ചാണ് മേജർ ലീഗ് സോക്കറിൽ ഒരു ടീം തുടങ്ങാൻ ബെക്കാമിന് അനുവാദം കിട്ടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement