Site icon Fanport

മിസോറാം പ്രീമിയർ ലീഗ് ഇനി സോണി നെറ്റ്വർക്കിൽ തത്സമയം

ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന ലീഗ് എന്ന് അവസാന വർഷങ്ങളിൽ പേരെടുത്ത മിസോറാം പ്രീമിയർ ലീഗ് ഇനി ഇന്ത്യയിലെ മുഴുവൻ ഫുട്ബോൾ പ്രേമികൾക്കും കാണാം. ഇത്തവണ ലീഗ് തത്സമയം ടെലിക്കാസ്റ്റ് ചെയ്യപ്പെടും. പ്രമുഖ ചാനലായ സോണി ആണ് ലീഗ് ടെലിക്കാസ്റ്റ് ചെയ്യുന്നത്. സോണി ലൈവ് ആപ്പിലും മത്സരം തത്സമയം കാണാം.

നാളെ മുതൽ ആണ് മിസോറാം ലീഗ് ആരംഭിക്കുന്നത്. എട്ടു ടീമുകളാണ് ലീഗിൽ പങ്കെടുക്കുന്നത്. ഐസാൾ എഫ് സി, ചാന്മാരി, ചിംഗ വെംഗ്, ചോൻപുയി, എലക്ട്രിക് വെങ്, മിസോറാം പോലീസ്, വെങ്നുയയി, രാമ്ലുൻ നോർത്ത് എന്നീ ടീമുകൾ ആണ് ലീഗിൽ പങ്കെടുക്കുന്നത്. ഐസാൾ ആണ് അവസാന വർഷം മിസോറാം ലീഗ് കിരീടം ഉയർത്തിയത്.

Exit mobile version