Site icon Fanport

മിരാൻഡസ് ടീമിന്റെ മൂല്യം ആകെ 11 മില്യൺ! പക്ഷെ മൂന്ന് ല ലീഗ ക്ലബുകളെ തോൽപിച്ച കുതിപ്പ്

കോപ്പ ഡെൽ റേയിൽ സെമി ഫൈനലിൽ എത്തിയ മിരാൻഡസ് ടീമിന്റേത് അവിശ്വസനീയ കുതിപ്പ്. സ്പാനിഷ് രണ്ടാം ഡിവിഷൻ ടീം ആയ അവരുടെ മൊത്തം മൂല്യം കേവലം 11.9 മില്യൺ യൂറോ മാത്രമാണ്.

സെമി ഫൈനലിലേക്ക് ഉള്ള കുതിപ്പിൽ ല ലീഗെയിൽ കളിക്കുന്ന മൂന്ന് വമ്പന്മാരെയാണ് അവർ തോൽപ്പിച്ചത്. ആദ്യം സെൽറ്റ വിഗോയെ മറികടന്നാണ് അവർ ശ്രദ്ധേയരായത്. 2-1 നാണ് ഈ മത്സരം അവർ സ്വന്തമാക്കിയത്. സെൽറ്റയുടെ ടീമിന്റെ മൂല്യം ഏതാണ്ട് 181 മില്യൺ യൂറോയാണ്. പിന്നീട് 293 മില്യൺ യൂറോയോളം മൂല്യമുള്ള സെവിയ്യ ടീമിനെയാണ് അവർ 3-1 ന് മറികടന്നത്. ഏറ്റവും അവസാനം 227 മില്യൺ യൂറോ മൂല്യമുള്ള ടീമുള്ള വിയ്യ റയലും അവർക്ക് മുൻപിൽ തോൽവി സമ്മതിച്ചു. 4-2 ന്റെ മിന്നും ജയമാണ് ഇതിൽ അവർ നേടിയത്. നിലവിൽ സ്പാനിഷ് രണ്ടാം ഡിവിഷനിൽ 11 ആം സ്ഥാനത്താണ് മിരാൻഡസ് നിൽക്കുന്നത്.

Exit mobile version