Site icon Fanport

ഐ ലീഗ് തിരിച്ചുപിടിക്കണം, ഗോകുലം കേരളക്ക് പുതിയ പരിശീലകൻ

ഈ കഴിഞ്ഞ സീസണിൽ ഐ ലീഗ് കിരീടം കൈവിട്ട ഗോകുലം കേരള പുതിയ സീസണു വേണ്ടി പുതിയ പരിശീലകനെ നിയമിച്ചു സ്പാനിഷ് പരിശീലകൻ മിംഗോ ഒറാമസിനെ ആണ് ഗോകുലം കേരള പുതുതായി തന്ത്രങ്ങൾ മെനയാൻ നിയമിച്ചിരിക്കുന്നത്. ഇന്ന് ക്ലബ് ഔദ്യോഗികമായി ഒറാമസിന്റെ സൈനിംഗ് പ്രഖ്യാപിക്കും. കഴിഞ്ഞ സീസൺ അവസാനം പരിശീലകൻ ഫ്രാൻസെസ് ബൊണറ്റിനെ ഗോകുലം കേരള പുറത്താക്കിയിരുന്നു.

ഗോകുലം കേരള 23 06 06 16 23 32 241

സ്പാനിഷ് ഫുട്ബോൾ ടീമായ യുഡി സാൻ ഫെർണാണ്ടോയിൽ ആണ് അവസാബം ഒറാമസ് പരിശീലകനായി പ്രവർത്തിച്ചത്. 49കാരൻ മുമ്പ് ഇക്വഡോർ ക്ലബ് ഇൻഡിപെൻഡെന്റ ഡെൽ വാലെക്ക് ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്. അടുത്ത സീസണിൽ ഐ ലീഗ് വിജയിച്ച് ഐ എസ് എൽ പ്രമോഷൻ നേടുകയാകും പുതിയ പരിശീലകന്റെ ദൗത്യം.

Exit mobile version