മിനേർവ ഗോൾകീപ്പർ രക്ഷിത് ഈസ്റ്റ് ബംഗാളിലേക്ക്

- Advertisement -

ഐലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബിന്റെ ഗോൾകീപ്പർ രക്ഷിത് ദാഗർ ഈസ്റ്റ് ബംഗാളിലേക്ക്. താരം ഈസ്റ്റ് ബംഗാൾ ക്യാമ്പിൽ എത്തിയതായാണ് വിവരം. 25കാരനായ രക്ഷിത് കഴിഞ്ഞ വർഷമാണ് മിനേർവ പഞ്ചാബിൽ എത്തിയത്. മുമ്പ് ഡി എസ് കെ ശിവജിയൻസ് കീപ്പറായിരുന്നു. മുമ്പ് യുണൈറ്റഡ് സിക്കിമിനായും താരം കളിച്ചിട്ടുണ്ട്.

കഴിഞ്ഞ ഐ ലീഗിൽ ഒമ്പതു മത്സരങ്ങൾ കളിച്ച രക്ഷിത് 4 ക്ലീൻഷീറ്റും സ്വന്തമാക്കിയിരുന്നു. രക്ഷിതിന്റെ വരവ് ഇപ്പോൾ ഈസ്റ്റ് ബംഗാളിന്റെ ഒന്നാം ഗോൾകീപ്പറായ മലയാളി ഗോൾകീപ്പർ ഉബൈദിന് വെല്ലുവിളിയാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement