അഞ്ചു ഗോൾ ത്രില്ലറിൽ മിനേർവ പഞ്ചാബ് ബെംഗളൂരുവിനെ വീഴ്ത്തി

- Advertisement -

അങ്ങനെ അവസാനം ഫെഡറേഷൻ കപ്പ് ചാമ്പ്യന്മാർ ഇന്ത്യയിലെ ഒരു പ്രീസീസൺ മത്സരത്തിൽ മുട്ടു കുത്തി. ഇന്ന് ബെല്ലാരിയിൽ വെച്ച് നടന്ന ആവേശ പോരാട്ടത്തിൽ മിനേർവ പഞ്ചാബ് ആണ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്. അഞ്ചു ഗോൾ പിറന്ന മത്സരത്തിൽ 3-2 എന്ന സ്കോറിനായിരുന്നു മിനേർവയുടെ വിജയം.

തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ച മിനേർവ ഒമ്പതാം മിനുട്ടിൽ ചെഞ്ചോ ഗെൽഷനിലൂടെ ലീഡെടുക്കുക ആയിരുന്നു. വില്യം ഒപോകോ ആയിരുന്നു മിനേർവയുടെ ആദ്യ ഗോളിന് അവസരം ഒരുക്കിയത്. 32ആം മിനുട്ടിൽ ഈ‌ സഖ്യം തന്നെ വീണ്ടും ഒരുമിച്ചു. വില്യം ഒപോകൊയുടെ ത്രൂ പാസിൽ നിന്ന് ചെഞ്ചോ തന്റെ രണ്ടാം ഗോളും നേടി ബെംഗളൂരുവിനെ രണ്ടു ഗോൾ പിറകിലാക്കി.

ശക്തമായി തിരിച്ചുവന്ന ബെംഗളൂരു രാഹുൽ ബേകയുടെ ക്രോസിൽ നിന്ന് ആദ്യ ഗോൾ കണ്ടെത്തി. 63ആം മിനുട്ടിൽ മികുവിന്റെ ഗോളിൽ കളി 2-2 എന്ന നിലയിലായി. പക്ഷെ വീണ്ടും ചെഞ്ചോ തന്നെ രക്ഷകനായി. തന്റെ ഹാട്രിക്ക് ഗോളോടെ മിനേർവയെ ചെഞ്ചോ വിജയത്തിലേക്ക് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement