ടിം കാഹിലിനെ റിലീസ് ചെയ്ത് മിൽവാൽ

- Advertisement -

ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ക്ലബായ മില്വാൽ എഫ് സി ടിം കാഹിലുമായുള്ള കരാർ പുതുക്കണ്ട എന്ന് തീരുമാനിച്ചു. ഓസ്ട്രേലിയൻ ഇതിഹാസം അടക്കം 11 താരങ്ങളെയാണ് ക്ലബ് റിലീസ് ചെയ്യാൻ തീരുമാനിച്ചത്. സീസണിൽ ക്ലബിന്റെ മോശം പ്രകടനമാണ് ഇത്രയും പേരുടെ കരാർ പുതുക്കാതിരിക്കാൻ കാരണം. കഴിഞ്ഞ ജനുവരിയിൽ മില്വാലിൽ എത്തിയ ടിം കാഹിൽ 10 മത്സരങ്ങളോളം പകരക്കാരനായി എത്തിയെങ്കിലും ഒരു ഗോൾ പോലും നേടാൻ ആയിട്ടില്ല.

3 മത്സരത്തോളം ബാൻ കിട്ടിയും കാഹിൽ ക്ലബിന് പുറത്തിരുന്നു. കാഹിലിന്റെ ഫിറ്റ്നെസും ക്ലബ് താരത്തെ റിലീസ് ചെയ്യാനുള്ള കാരണമാണ്. ഇപ്പോൾ ഓസ്ട്രേലിയൻ ടീമിനൊപ്പം ലോകകപ്പിന് ഒരുങ്ങാൻ നോക്കുകയാണ് ടിം കാഹിൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement