
എസി മിലാന്റെ പരാജയം ഈ സീസണിലും തുടരുന്നു. നിർണായകമായ ലീഗ് മത്സരത്തിൽ യുവന്റസിനെതിരെ സ്വന്തം ഗ്രൗണ്ടിൽ തകർന്നടിഞ്ഞ മിലാൻ ലീഗിൽ പതിനൊന്നാം സ്ഥാനത്താണുള്ളത്. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മിലാനെ നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് പരാജയപ്പെടുത്തിയത്.
ഹിഗ്വയിന്റെ ഇരട്ട ഗോളുകളാണ് മിലാന്റ്വ് കഥ കഴിച്ചത്. ഡിബാലയുടെ അസിസ്റ്റിൽ നിന്ന് 23ആം മിനുട്ടിലായിരുന്നു ഹിഗ്വയിന്റെ ആദ്യ ഗോൾ. അസമോയാണ് ഹിഗ്വയിന്റെ രണ്ടാം ഗോൾ ഒരിക്കിയത്. ഇന്നത്തെ ഗോളുകളോടെ ഇറ്റാലിയൻ ലീഗിൽ ഹിഗ്വയിൻ 100 ഗോളുകൾ തികച്ചു.
ഇന്നത്തെ ജയത്തോടെ സാൻസിറോയിൽ നടന്ന അവസാന അഞ്ചു മത്സരങ്ങളിൽ നാലിലും യുവന്റസ് മിലാനെ തോപ്പിച്ചു. ലീഗിൽ 11 മത്സരങ്ങളിൽ നിന്നായി 28 പോയന്റുള്ള യുവന്റസ് ഇപ്പോൾ ഒന്നാമതാണ്. പക്ഷെ ഒരു മത്സരം കുറച്ച് കളിച്ച നാപോളിക്കും 28 പോയന്റ് ഉണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial