Picsart 23 05 09 16 44 05 867

മിലാൻ മാത്രമാണ് മനസ്സിൽ, റയലിൽ പോകുന്നത് ചിന്തിക്കുന്നില്ല എന്ന് ബ്രാഹിം ഡയസ്

റയൽ മാഡ്രിഡിൽ നിന്ന് ലോണിൽ മിലാനിൽ കളിക്കുന്ന ബ്രാഹിം ഡയസിന്റെ ലോൺ ഡീൽ കഴിഞ്ഞ് റയലിലേക്ക് തിരികെ പോകുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്ന് പറഞ്ഞു. താൻ മിലാനിൽ സന്തോഷവാൻ ആണ്‌. മിലാൻ അല്ലാതെ വേറെ ഒന്നും മനസ്സിൽ ഇല്ല. ഇപ്പോൾ മിലാന്റെ സീസൺ അവസാനത്തിലെ മത്സരങ്ങളിൽ ആണ് ശ്രദ്ധ എന്നും ഡയസ് പറഞ്ഞു. താരത്തിന്റെ കരാർ നീട്ടാൻ നോക്കും എന്ന് എസി മിലാൻ ക്ലബ്ബിന്റെ ഡയറക്ടർ മസാറ അടുത്തിടെ പറഞ്ഞിരുന്നു.

മിലാനിൽ മികച്ച പ്രകടനം നടത്തുന്ന സ്പാനിഷ് അറ്റാക്കിംഗ് മിഡ്ഫീൽഡറുടെ ലോൺ കരാർ നിലവിലെ സീസണിന്റെ അവസാനം വരെയാണ് ഉള്ളത്. ഡയസിനെ റയൽ മാഡ്രിഡ് തിരികെ ടീമിൽ എടുക്കാൻ സാധ്യതകൾ ഉണ്ട്. 2020 സെപ്റ്റംബറിൽ റയൽ മാഡ്രിഡിൽ നിന്ന് രണ്ട് വർഷത്തെ ലോൺ ഡീലിൽ ആയിരുന്നു ഡയസ് മിലാനിലേക്ക് എത്തിയത്. മിലാനൊപ്പം ലീഗ് കിരീടം നേടാൻ കഴിഞ്ഞ സീസണിൽ ഡയസിനായിരുന്നു.

Exit mobile version