Picsart 23 03 21 13 19 32 874

ഫ്രാൻസിന്റെ പുതിയ ഒന്നാം നമ്പർ ഗോൾ കീപ്പറെ പ്രഖ്യാപിച്ച് ദെഷാംസ്

ഫ്രാൻസ് ദേശീയ ടീമിന്റെ പുതിയ ഒന്നാം നമ്പർ ആരായിരിക്കും എന്ന് പരിശീലകൻ ദെഷാംസ് പ്രഖ്യാപിച്ചു. മുൻ ഒന്നാം നമ്പർ ടോട്ടൻഹാം താരം ഹ്യൂഗോ ലോറിസ് ലോകകപ്പോടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു‌. പകരം എ സി മിലാന്റെ മൈക്ക് മൈഗ്നൻ ഗോൾ കീപ്പറായി എത്തുമെന്ന് ഫ്രാൻസ് ബോസ് ദിദിയർ ദെഷാംപ്‌സ് സ്ഥിരീകരിച്ചു.

ഈ ഇന്റർനാഷണൽ ഇടവേള മുതൽ മൈഗ്നൻ ഫ്രാൻസിന്റെ ആദ്യ ഗോൾകീപ്പറായി മാറുമെന്ന് ദെഷാംപ്‌സ് തിങ്കളാഴ്ച പത്രസമ്മേളനത്തിൽ സ്ഥിരീകരിച്ചു.

“നമ്പർ 1 റോളിൽ മൈക്ക് മൈഗ്നനാണ് ഇനി ഉണ്ടവുക” പരിശീലകൻ പറഞ്ഞു. “എന്നാൽ ഞാൻ ഇത് മറ്റുള്ളവരുമായി ചർച്ച ചെയ്യും. ജൂണിൽ ഇത് വ്യത്യസ്തമായേക്കാം. രണ്ടാമത്തെയും മൂന്നാമത്തെയും ചോയ്‌സ് കീപ്പർമാർക്കും അവസരമുണ്ടാകും” ദെഷാംസ് പറഞ്ഞു.

Exit mobile version