ഫുട്ബോൾ ലോകത്തെ ദു:ഖത്തിലാഴ്ത്തി മുൻ ഐസോൾ സ്ട്രൈക്കർ വിടപറഞ്ഞു

- Advertisement -

മുൻ ഐസോൾ എഫ് സി താരമായ മൈക്കിൾ ലാൽറെംറുവത മരണപ്പെട്ടു. ഇന്നലെ രാത്രിയാണ് മൈക്കിളിന്റെ മരണം നടന്നത്. ആത്മഹത്യ ആയിരുന്നു. 24കാരനായ മൈക്കിൾ 2011 മുതൽ 2016വരെ ഐസോൾ എഫ് സിയിൽ ഉണ്ടായിരുന്നു. ഇപ്പോൾ ദിന്തർ എഫ് സിയിലായിരുന്നു കളിക്കുന്നത്.

2012 ഐലീഗ് സെക്കൻഡ് ഡിവിഷനിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ താരമായിരുന്നു. 2012 സെക്കൻഡ് ഡിവിഷനിൽ 10 ഗോളുകളാണ് മൈക്കൽ ഐസോളിനായി നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement